വിമാനം ട്രക്കുമായി കൂട്ടിയിടിച്ചു; രണ്ട് മരണം

വിമാനം ട്രക്കുമായി കൂട്ടിയിടിച്ചു; രണ്ട് മരണം
റണ്‍വേയില്‍ വിമാനം അഗ്‌നിരക്ഷാ സേനയുടെ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. പെറുവിലെ ഹോര്‍ഹ്യേ ഷാവേസ് അന്താരാഷ്ട്രാ വിമാനത്താവളത്തിലാണ് സംഭവം. അപകടത്തില്‍ രണ്ട് അഗ്‌നിരക്ഷാസേന അംഗങ്ങള്‍ മരിച്ചു.

ലാറ്റം എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ320 നിയോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 102 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

നിലവില്‍ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

Other News in this category4malayalees Recommends