യുഎസില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ വെടിവയ്പ് ; അഞ്ചു പേര്‍ കൊല്ലപ്പെട്ടു,25 പേര്‍ക്ക് പരിക്കേറ്റു

യുഎസില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ വെടിവയ്പ് ; അഞ്ചു പേര്‍ കൊല്ലപ്പെട്ടു,25 പേര്‍ക്ക് പരിക്കേറ്റു
കൊളറാഡോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടതായും 25 പേര്‍ക്ക് പരിക്കേറ്റതായും പൊലീസും സിറ്റി അധികൃതരും അറിയിച്ചു. നവംബര്‍ 19 ശനിയാഴ്ചയായിരുന്നു ഈ ദാരുണ സംഭവം.

വെടിയുതിര്‍ത്ത 22 കാരനായ തോക്കുധാരി ആന്‍ഡേഴ്‌സണ്‍ ലീ ആള്‍ഡ്രിച്ചിനെ പൊലീസ് കസ്റ്റഡിയില്‍ അറസ്റ്റ് ചെയ്തു. വെടിവയ്പില്‍ പരുക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്വവര്‍ഗാനുകാരികള്‍ക്കായി പാര്‍ട്ടി നടത്താറുള്ള കൊളറാഡോയിലെ ക്യു ക്ലബിലാണ് വെടിവയ്പ് നടന്നത്. സ്വവര്‍ഗാനുകാരികളായ പുരുഷന്മാരും ലെസ്ബിയന്‍ സ്ത്രീകളുമാണ് എവിടെ സന്ദര്‍ശനത്തിനെത്തുക വിവിധ കലാപരിപാടികളും കരോക്കെയും ഡിജെയുമൊക്കെ ഉള്‍പ്പെടുത്തി രാത്രിയാണ് ഇവിടെ പാര്‍ട്ടികള്‍ നടക്കാറുള്ളത്.

2016 ല്‍ ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ സമാന രീതിയില്‍ ഒരു അക്രമ സംഭവം ഉണ്ടായിരുന്നു. അന്ന് 49 പേരാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ ഒരു നേതാവിനോടു കൂറ് പുലര്‍ത്തുന്നതായി വെടിവയ്പ്പ് നടത്തിയയാള്‍ അവകാശപ്പെട്ടിരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പിന്നീട് ഇയാളും കൊല്ലപ്പെട്ടിരുന്നു.

അമേരിക്കയില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണ് നടന്നതെന്നും പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രസിഡന്റ് ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Other News in this category4malayalees Recommends