ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന 'ഗോള്‍ഡ്' റിലീസിന് ഒരുങ്ങുന്നു

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന 'ഗോള്‍ഡ്' റിലീസിന് ഒരുങ്ങുന്നു
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന 'ഗോള്‍ഡി'ന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ റിലീസ് തീയതി സംബന്ധിച്ച് അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സിനിയമയുടെ റിലീസ് തീയതി നവംബര്‍ 23ന് പുറത്തുവിടുമെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ അറിയിച്ചു.

ഗോള്‍ഡ് അടുത്ത മാസം ആദ്യവാരങ്ങളിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. ചിത്രം ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍ എത്തിക്കാനുള്ള ആലോചനയിലാണ് നിര്‍മ്മാതാക്കളെന്ന് പ്രമുഖ ട്രാക്കര്‍മാരായ ലെറ്റ്‌സ് സിനിമ റിപ്പോര്‍ട്ട് ചെയ്തു. നടന്‍ ബാബുരാജും സിനിമ ഡിസംബറില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു.

ട്രെയ്‌ലറോ വലിയ അപ്‌ഡേറ്റുകളോ പുറത്തുവിടാതെ തന്നെ ഗോള്‍ഡിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. പൃഥ്വിരാജും നയന്‍താരയും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയുടെ ഒടിടി അവകാശം റെക്കോര്‍ഡ് തുകയക്കാണ് വിറ്റുപോയത്.

Other News in this category4malayalees Recommends