മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ അപകടകരമായ കാറ്റ് വരുന്നു; ന്യൂ സൗത്ത് വെയില്‍സിനും, വിക്ടോറിയയ്ക്കും മുന്നറിയിപ്പ്; കാറുകള്‍ സുരക്ഷിതമാക്കാന്‍ നിര്‍ദ്ദേശം

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ അപകടകരമായ കാറ്റ് വരുന്നു; ന്യൂ സൗത്ത് വെയില്‍സിനും, വിക്ടോറിയയ്ക്കും മുന്നറിയിപ്പ്; കാറുകള്‍ സുരക്ഷിതമാക്കാന്‍ നിര്‍ദ്ദേശം

അതിശക്തമായ കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മരങ്ങള്‍ കടപുഴകാനും, കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് കാറുകള്‍ അപകട മേഖലയില്‍ നിന്നും മാറ്റണമെന്ന് ലക്ഷക്കണക്കിന് ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ നിവാസികള്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.


വിക്ടോറിയയിലെ ഭൂരിഭാഗം മേഖലകളിലും, എന്‍എസ്ഡബ്യു സൗത്ത് മേഖലയിലെ ആളുകളോടുമാണ് സ്വയം സംരക്ഷിക്കാനും, വസ്തുവകകള്‍ സംരക്ഷിക്കാനും നടപടി സ്വീകരിക്കണമെന്ന് സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വ്വീസസ് ആവശ്യപ്പെട്ടത്.

'വാഹനങ്ങള്‍ മരങ്ങള്‍ക്ക് കീഴില്‍ പാര്‍ക്ക് ചെയ്യരുത്. കഴിഞ്ഞ 24 മണിക്കൂറില്‍ ലഭിച്ച കോളുകളില്‍ അധികവും മരങ്ങള്‍ വീണതാണ്. കനത്ത കാറ്റ് തുടരുമെന്നാണ് കരുതുന്നത്', വിക്ടോറിയ എസ്ഇഎസ് വ്യക്തമാക്കി.

ന്യൂ സൗത്ത് വെയില്‍സില്‍ ഗ്രേറ്റര്‍ സിഡ്‌നി, ഇല്ലാവാര നിവാസികള്‍ക്കാണ് സമാനമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 100 കിലോമീറ്റര്‍ വേഗതയില്‍ വരെ കൊടുങ്കാറ്റ് വീശുന്നതിനാല്‍ മരങ്ങള്‍ മറിഞ്ഞും, കെട്ടിടങ്ങളുടെ മേല്‍ക്കൂര പറന്നും, പവര്‍ ലൈനുകള്‍ വീണുമാണ് അപകടങ്ങള്‍.
Other News in this category



4malayalees Recommends