ഖത്തര്‍ ലോകകപ്പിനോടുള്ള യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരുടെ പ്രതിഷേധം തുടരുന്നു ; 'ബോയ്‌കോട്ട് ഖത്തര്‍' എന്ന ക്യാമ്പയിന്‍ പ്രഖ്യാപിച്ച് ജര്‍മനിയിലെ പബ്ബുകളില്‍ ബഹിഷ്‌കരണ ആഹ്വാനം

ഖത്തര്‍ ലോകകപ്പിനോടുള്ള യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരുടെ പ്രതിഷേധം തുടരുന്നു ; 'ബോയ്‌കോട്ട് ഖത്തര്‍' എന്ന ക്യാമ്പയിന്‍ പ്രഖ്യാപിച്ച് ജര്‍മനിയിലെ പബ്ബുകളില്‍ ബഹിഷ്‌കരണ ആഹ്വാനം
ഖത്തര്‍ ലോകകപ്പിനോടുള്ള യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരുടെ പ്രതിഷേധം അവസാനിക്കുന്നില്ല. 'ബോയ്‌കോട്ട് ഖത്തര്‍' എന്ന ക്യാമ്പയിന്‍ പ്രഖ്യാപിച്ച ജര്‍മനിയിലെ പബ്ബുകള്‍ സ്വന്തം ടീമിന്റെ കളി പോലും കാണില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ബഹിഷ്‌കരണ ആഹ്വാനം നടത്തിയിരിക്കുന്നത്. പബ്ബുകളിലും ബാറുകളിലും ഒത്തുകൂടി ആരാധകര്‍ കളി കാണുന്നത് ജര്‍മനിയിലെ പതിവ് കാഴ്ചയാണ്.

മൈതാനങ്ങളേക്കാള്‍ ആവേശത്തോടെയാകും ഇവിടങ്ങളില്‍ ആരാധകര്‍ ലോകകപ്പിനെ വരവേല്‍ക്കാറുള്ളത്. കഴിഞ്ഞ 27 വര്‍ഷമായി ജര്‍മന്‍ ക്ലബ് എഫ്‌സി കോളോണിന്റെയും ദേശീയ ടീമിന്റെയും കളി ആരാധകര്‍ക്കായി വച്ചുകൊടുക്കുന്ന പബ്ബാണ് കള്‍ട്ട് പബ്ബ് ലോട്ട. എന്നാല്‍, ഈ ലോകകപ്പ് കാണാന്‍ ആരാധകര്‍ ഈ വഴി വരേണ്ടെന്നാണ് പബ്ബിന്റെ ഉടമ പറയുന്നത്. ഫിഫയോടും ഖത്തറിനോടുമുള്ള പ്രതിഷേധം തന്നെയാണ് ഇതിന് കാരണം.

ഫിഫയുടെ അഴിമതിയും സ്ത്രികളോടും സ്വവര്‍ഗാനുരാഗികളോടുമുള്ള ഖത്തറിന്റെ നിലപാടുകളും അംഗീകരിക്കാനാവില്ലെന്നും എല്ലാ ഫുട്‌ബോള്‍ ആരാധകര്‍ക്കും മാതൃകയാകാനാണ് ഈ തീരുമാനമെന്നും ലോട്ട ഉടമ പീറ്റര്‍ സിന്നര്‍മാന്‍ പറഞ്ഞു. ബഹിഷ്‌കരണാഹ്വാനം മറ്റ് പബ്ബുകളും ഏറ്റെടുത്തു കഴിഞ്ഞു. എന്തായാലും ജര്‍മ്മന്‍ ആരാധകര്‍ക്ക് ഇനി ഒത്തൊരുമിച്ച് കളികാണാന്‍ മറ്റ് വഴികള്‍ നോക്കേണ്ടി വരും.

Other News in this category



4malayalees Recommends