മംഗളൂരു സ്‌ഫോടക്കേസ് മുഖ്യ പ്രതി ആലുവയില്‍ താമസിച്ചത് അഞ്ചു ദിവസം ; ഷാരിഖിന് ഐഎസുമായി ബന്ധമുണ്ടെന്ന് പൊലീസ് ; മംഗലാപുരത്ത് വലിയ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നു

മംഗളൂരു സ്‌ഫോടക്കേസ് മുഖ്യ പ്രതി ആലുവയില്‍ താമസിച്ചത് അഞ്ചു ദിവസം ; ഷാരിഖിന് ഐഎസുമായി ബന്ധമുണ്ടെന്ന് പൊലീസ് ; മംഗലാപുരത്ത് വലിയ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നു
മംഗളൂരു സ്‌ഫോടനക്കേസ് മുഖ്യ പ്രതി മുഹമ്മദ് ഷാരീഫിന് ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് കര്‍ണആടക പൊലീസ്.

ഷാരിഖിന്റെ തീവ്രവാദ ബന്ധത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയെന്നും കര്‍ണാടക പൊലീസ് എഡിജിപി അലോക് കുമാര്‍ അറിയിച്ചു. ഷാരിഖ് വ്യാജ സിം കാര്‍ഡ് സംഘടിപ്പിച്ചത് കോയമ്പത്തൂരില്‍ നിന്നാണെന്നതടക്കം അന്വേഷണത്തില്‍ വ്യക്തമായിട്ടെന്നും എഡ!ിജിപി പറഞ്ഞു. മംഗലാപുരം നഗരത്തില്‍ വലിയ സ്‌ഫോടനത്തിനാണ് പ്രതി പദ്ധതിയിട്ടതെന്നും എന്നാല്‍ അബദ്ധത്തില്‍ ഓട്ടോറിക്ഷയില്‍ വെച്ച് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും കര്‍ണാടക പൊലീസ് വിശദീകരിച്ചു.

മുഹമ്മദ് ഷാരീഫ് ആലുവയില്‍ താമസിച്ചു. സെപ്തംബര്‍ മാസത്തില്‍ കേരളത്തിലെത്തി ആലുവയിലെ ഒരു ലോഡ്ജിലാണ് മുഹമ്മദ് ഷാരീഖ് താമസിച്ചത്. ലോഡ്ജ് ഉടമയെ കേരള തീവ്രവാദവിരുദ്ധ സ്‌ക്വാഡ് ചോദ്യം ചെയ്തു. അഞ്ചുദിവസമാണ് ഷാരിഖ് ആലുവയില്‍ താമസിച്ചത്. ആലുവയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് ഓണ്‍ലൈനായി ചില സാധനങ്ങളും ഷാരീഖ് വാങ്ങിയിരുന്നു. ആമസോണ്‍ വഴി വാങ്ങിയ സാധനങ്ങളുടെ കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. ഫേസ് വാഷും വണ്ണം കുറയ്ക്കുന്നതിനുള്ള ടമ്മി ട്രിമ്മറുമാണ് വാങ്ങിയത്. ആലുവയില്‍ താമസത്തിലുള്ള ദുരൂഹത നീക്കാനും പൊലീസ് ശ്രമിക്കും.

സ്‌ഫോടനത്തിന് പിന്നില്‍ അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍ എന്നിവര്‍ക്കും പങ്കുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി 5 സംഘങ്ങളായി തിരിഞ്ഞാണ് കര്‍ണാടക പൊലീസ് അന്വേഷണം നടത്തുന്നത്.

Other News in this category



4malayalees Recommends