മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് വിവാഹിതനാകുന്നു

മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് വിവാഹിതനാകുന്നു
മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് വിവാഹിതനാകുന്നു. നിരഞ്ജനയാണ് വധു. ഡിസംബര്‍ ആദ്യ ആഴ്ച വിവാഹം നടക്കും. അടുത്ത ദിവസങ്ങളില്‍ തിരുവനന്തപുരത്ത് സിനിമാ സഹപ്രവര്‍ത്തകര്‍ക്കായി റിസപ്ഷന്‍ ഒരുക്കും.

മണിയന്‍പിള്ള രാജുവിന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്. 'ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ' എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമയിലേക്ക് എത്തുന്നത്. 'ഡ്രാമ', 'സകലകലാശാല', 'ബോബി', 'ഫൈനല്‍സ്', 'സൂത്രക്കാരന്‍', 'താത്വിക അവലോകനം' എന്നീ സിനിമകളില്‍ പ്രധാന വേഷങ്ങളിലെത്തി.

'വിവാഹ ആവാഹനം' എന്ന ചിത്രമാണ് നിരഞ്ജിന്റേതായി ഈ അടുത്ത ദിവസം തിയേറ്ററുകളിലെത്തിയത്. 'കാക്കിപ്പട', 'ഡിയര്‍ വാപ്പി', 'നമുക്ക് കോടതിയില്‍ കാണാം' എന്നിവയാണ് നിരഞ്ജിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

Other News in this category4malayalees Recommends