സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ വരെ പരാജയപ്പെടുമ്പോള്‍ ബോളിവുഡിനെ കൈപിടിച്ച് ഉയര്‍ത്തുന്നത് ഈ നടി ; പ്രശംസിച്ച് കങ്കണ

സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ വരെ പരാജയപ്പെടുമ്പോള്‍ ബോളിവുഡിനെ കൈപിടിച്ച് ഉയര്‍ത്തുന്നത് ഈ നടി ; പ്രശംസിച്ച് കങ്കണ
ബോളിവുഡില്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ വരെ പരാജയപ്പെടുകയാണ്. ഈ സമയത്ത് ബോളിവുഡിനെ കൈപ്പിടിച്ചുയര്‍ത്തിയത് നടി തബു ആണെന്ന് കങ്കണ റണാവത്ത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് തബുവിനെ പ്രശംസിച്ച് കൊണ്ട് കങ്കണ രംഗത്തെത്തിയിരിക്കുന്നത്.

തബുവിന്റെ 'ഭൂല്‍ ഭുലയ്യ 2', 'ദൃശ്യം 2' എന്നീ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ വിജയിച്ചതോടെയാണ് കങ്കണ പ്രശംസകളുമായി എത്തിയിരിക്കുന്നത്. അമ്പതുകളില്‍ നില്‍ക്കുന്ന തബു ഇത്ര നല്ല പ്രകടനങ്ങള്‍ കാഴ്ച്ച വയ്ക്കുമ്പോള്‍ അത് അംഗീകരിക്കപ്പെടണമെന്നും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

'ഭൂല്‍ ഭുലയ്യ 2, ദൃശ്യം 2 എന്നീ ചിത്രങ്ങള്‍ മാത്രമാണ് ഈ വര്‍ഷം വിജയിച്ചത്. രണ്ട് ചിത്രങ്ങളിലും സൂപ്പര്‍ സ്റ്റാര്‍ തബു അഭിനയിച്ചിട്ടുണ്ട്. അവരുടെ കഴിവിനെ കുറിച്ച് പറയാതിരിക്കാനാവുന്നില്ല. അമ്പതുകളിലും മുന്‍ നിരയില്‍ തന്നെ നില്‍ക്കുന്ന അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.'

അവരുടെ കഴിവും സ്ഥിരതയും ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. 50കളിലും ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തി അവര്‍ കരിയറിന്റെ പീക്കിലെത്തുന്നത് അഭിനന്ദനാര്‍ഹമാണ്. അചഞ്ചലമായ സമര്‍പ്പണ മനോഭാവത്തോടെ ജോലി ചെയ്യുന്ന സ്ത്രീകള്‍ കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ട്. ഇത് വലിയ പ്രചോദനമാണ്' എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends