എച്ച് 1 ബി വീസക്കാര്‍ക്ക് തിരിച്ചടിയായി പിരിച്ചുവിടല്‍ ; യുഎസില്‍ ടെക് കമ്പനികളുടെ പിരിച്ചുവിടലില്‍ അകപ്പെട്ട നൂറുകണക്കിന് പേര്‍ക്ക് യുഎസ് വിടേണ്ടിവരും

എച്ച് 1 ബി വീസക്കാര്‍ക്ക് തിരിച്ചടിയായി പിരിച്ചുവിടല്‍ ; യുഎസില്‍ ടെക് കമ്പനികളുടെ പിരിച്ചുവിടലില്‍ അകപ്പെട്ട നൂറുകണക്കിന് പേര്‍ക്ക് യുഎസ് വിടേണ്ടിവരും
യുഎസിലെ വന്‍കിട ടെക് കമ്പനികള്‍ ഉള്‍പ്പെടെ പിരിച്ചുവിട്ട നൂറുകണക്കിന് പേര്‍ക്ക് കുറഞ്ഞത് ദിവസങ്ങള്‍ക്കുള്ളില്‍ യുഎസ് വിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. എച്ച് 1 ബി വീസയില്‍ ജോലി ചെയ്യുന്നവര്‍ക്കു ജോലി നഷ്ടപ്പെട്ടാല്‍ മറ്റൊരു ജോലി 60 ദിവസത്തിനുള്ളില്‍ ലഭിച്ചില്ലെങ്കില്‍ വീസ റദ്ദാകും.

അതുകൊണ്ട് ട്വിറ്റര്‍, മെറ്റ ,ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ നടത്തിയ കൂട്ടപ്പിരിച്ചുവിടല്‍ കാര്യമായി ബാധിച്ചിരിക്കുന്നത് എച്ച് 1 ബി വീസ ഉള്ളവരെയാണ്.

കമ്പ്യൂട്ടര്‍ സയന്‍സ്,എഞ്ചിനീയറിങ് മേഖലയില്‍ ടെക് വ്യവസായ ലോകം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് എച്ച് 1 ബി വീസയില്‍ എത്തുന്നവരെയാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ആമസോണ്‍, ലിഫ്റ്റ്, മെറ്റ, സെയില്‍സ്‌ഫോഴ്‌സ്, സ്‌ട്രൈപ്, ട്വിറ്റര്‍ തുടങ്ങിയ കമ്പനികള്‍ കുറഞ്ഞത് 45000 എച്ച് 1 ബി വീസകള്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്.

കുറഞ്ഞത് 350 പേരെ എച്ച് 1 ബി വീസകള്‍ റദ്ദാക്കല്‍ ബാധിച്ചിട്ടുണ്ട്. പലരും ജോലിക്കായി നെട്ടോട്ടത്തിലാണ്.

Other News in this category



4malayalees Recommends