20 മാസം പ്രായമുള്ള ക്വിന്റണ്‍ സൈമണിന്റെ ശരീര ഭാഗങ്ങള്‍ മാലിന്യ കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തിയ സംഭവം ; പ്രതി അമ്മ

20 മാസം പ്രായമുള്ള ക്വിന്റണ്‍ സൈമണിന്റെ ശരീര ഭാഗങ്ങള്‍ മാലിന്യ കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തിയ സംഭവം ; പ്രതി അമ്മ
20 മാസം പ്രായമുള്ള ക്വിന്റണ്‍ സൈമണിന്റെ ശരീര ഭാഗങ്ങള്‍ മാലിന്യ കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ പ്രതി അമ്മയെന്ന് പൊലീസ്. ഒക്ടോബറിലാണ് സവന്നയിലെ വീട്ടില്‍ നിന്ന് കുഞ്ഞിനെ കാണാതായത്. അമ്മ ലെയ്‌ലാനി സൈമണ്‍ മാത്രമാണ് ഈ കേസിലെ പ്രതി.

കൊലപാതകം, കുറ്റം മറച്ചുവയ്ക്കല്‍, കള്ള പരാതി എന്നിങ്ങനെ കുറ്റങ്ങള്‍ ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

ശരീരാവശിഷ്ടങ്ങള്‍ കുഞ്ഞിന്റെതാണെന്ന് സ്ഥിരീകരിക്കാനായി വിര്‍ജീനിയയിലെ ക്വാണ്ടിക്കോയിലുള്ള എഫ്ബിഐ ലാബിലേക്ക് അയച്ചു.ഹൃദയ ഭേദകമാണ് ഈ സംഭവം. കുഞ്ഞിനെ കാണാനില്ലെന്ന കോള്‍ ആദ്യം കിട്ടിയപ്പോള്‍ കുഞ്ഞിനെ ജീവനോടെ കണ്ടെത്താമെന്ന് കരുതിയിരുന്നു,എന്നാല്‍ ഞങ്ങള്‍ക്കതിനായില്ല. ഞങ്ങളുടെ എല്ലാ തെളിവുകളും വിരല്‍ ചൂണ്ടുന്നത് ഉത്തരവാദിയായ അമ്മയിലേക്കാണെന്നും പൊലീസ് പറഞ്ഞു.

Other News in this category



4malayalees Recommends