എന്റെ അഭിനയം വളരെ സ്വാഭാവികമാണ്, ആരാധകര്‍ക്ക് ഞാന്‍ എന്ത് ചെയ്താലും ഇഷ്ടമാണ്: ചിരഞ്ജീവി

എന്റെ അഭിനയം വളരെ സ്വാഭാവികമാണ്, ആരാധകര്‍ക്ക് ഞാന്‍ എന്ത് ചെയ്താലും ഇഷ്ടമാണ്: ചിരഞ്ജീവി
തുടര്‍ച്ചയായി പരാജയങ്ങളാണ് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ കരിയറില്‍ ഉണ്ടായി കൊണ്ടിരിക്കുന്നത്. താരത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ 'ഗോഡ്ഫാദര്‍' ചിത്രവും പരാജയമായിരുന്നു. സിനിമ ഒ.ടി.ടിയില്‍ എത്തിയതിന് പിന്നാലെയും വിമര്‍ശനങ്ങളാണ് വരുന്നത്.

ഇതിനിടെ തന്റെ അഭിനയത്തെ സ്വയം പുകഴ്ത്തുന്ന താരത്തിന്റെ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താന്‍ എന്ത് ചെയ്താലും ആരാധകര്‍ക്ക് ഇഷ്ടമാണ്. താന്‍ എന്ത് ചെയ്താലും അനുകരിക്കും. ഇതൊക്കെ ചെയ്യാന്‍ നീ ആരാ ചിരഞ്ജീവി ആണോ എന്ന് പ്രയോഗം വരെ ഉണ്ടായിരുന്നു എന്നാണ് ചിരഞ്ജീവി പറയുന്നത്.

പാട്ടുകളിലെ ചില സീനുകളില്‍ തനിക്ക് ആരാധകരോട് സംസാരിക്കാം. തന്റെ വരവോടെയാണ് പാട്ടും ഡാന്‍സും ആക്ഷനും ആളുകള്‍ ആസ്വദിച്ച് തുടങ്ങിയത്. മുമ്പ് ഗാനരംഗം വരുമ്പോള്‍ ആളുകള്‍ അത് ചെറിയ ഇന്റര്‍വെല്‍ പോലെ ആണ് കണ്ടിരുന്നത്. ഭൂരിഭാഗം ഫൈറ്റ് സീനുകളും ചെയ്തിരുന്നത് ഡ്യൂപ്പുകള്‍ ആയിരുന്നു.

ആദ്യമായി സ്ത്രീകള്‍ പോലും തന്റെ ആക്ഷന്‍ രംഗങ്ങള്‍ ആസ്വദിക്കാന്‍ തുടങ്ങി. കാരണം എല്ലാം താന്‍ തന്നെ ആയിരുന്നു ചെയ്തിരുന്നത്. അങ്ങനെയാണ് സിനിമകളില്‍ താന്‍ മാറ്റം കൊണ്ട് വന്നത്. തന്റെ അഭിനയവും ആളുകള്‍ക്ക് ഇഷ്ടമായി തുടങ്ങി,ചിരഞ്ജീവി പറഞ്ഞു.Other News in this category4malayalees Recommends