വിവാഹാഭ്യര്‍ഥന നിരസിച്ച സഹപാഠിയെ വിദ്യാര്‍ത്ഥി സ്വയം തീകൊളുത്തിയശേഷം കെട്ടിപ്പിടിച്ചു

വിവാഹാഭ്യര്‍ഥന നിരസിച്ച സഹപാഠിയെ വിദ്യാര്‍ത്ഥി സ്വയം തീകൊളുത്തിയശേഷം കെട്ടിപ്പിടിച്ചു
വിവാഹാഭ്യര്‍ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥി സ്വയം തീകൊളുത്തിയ ശേഷം സഹപാഠിയായ വിദ്യാര്‍ത്ഥിയെ കെട്ടിപ്പിടിച്ചു. ഔറംഗബാദിലെ ഹനുമാന്‍ തേക്ഡിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ ഗജാനന്‍ മുണ്ടെയാണ് തീകൊളുത്തിയശേഷം സഹപാഠിയായ പൂജാ സാല്‍വേയെ കെട്ടിപ്പിടിച്ചത്.

ഇരുവരും പൊള്ളലേറ്റ് ആശുപത്രിയിലാണ്. 90 ശതമാനത്തോളം പൊള്ളലേറ്റ ഗജാനന്‍ മുണ്ടെയുടെ നില ഗുരുതരമാണ്. ഒരു പ്രൊഫസറെ കാണാനാണ് വിദ്യാര്‍ത്ഥിനി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിയത്. വിദ്യാര്‍ത്ഥിനിയെ പിന്തുടര്‍ന്നെത്തിയ മുണ്ടെ പ്രൊഫസറുടെ കാബിനില്‍ വിദ്യാര്‍ത്ഥിനി കയറിയപ്പോള്‍ കൂടെയത്തുകയായിരുന്നു.

തുടര്‍ന്ന് കയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തി. എന്തുകൊണ്ട് തന്നെ വിവാഹം ചെയ്യുന്നില്ലെന്ന് ചോദിച്ച് മുണ്ടെ വിദ്യാര്‍ഥിനിയെ കെട്ടിപ്പിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു

Other News in this category4malayalees Recommends