ബ്ലാക്ക് ഫ്രൈഡേയില്‍ 10.2 ബില്യണ്‍ ഡോളറിന്റെ കച്ചവടം പ്രതീക്ഷിച്ച് ഓസ്‌ട്രേലിയ ; 62 ശതമാനം ഓസ്‌ട്രേലിയക്കാരും ബ്ലാക്ക് ഫ്രൈഡേയ്ക്കായി കാത്തിരിക്കുന്നു ; ഓഫറുകള്‍ ഷോപ്പിങ്ങിനായി ആഘോഷിക്കാന്‍ ജനം

ബ്ലാക്ക് ഫ്രൈഡേയില്‍ 10.2 ബില്യണ്‍ ഡോളറിന്റെ കച്ചവടം പ്രതീക്ഷിച്ച് ഓസ്‌ട്രേലിയ ; 62 ശതമാനം ഓസ്‌ട്രേലിയക്കാരും ബ്ലാക്ക് ഫ്രൈഡേയ്ക്കായി കാത്തിരിക്കുന്നു ; ഓഫറുകള്‍ ഷോപ്പിങ്ങിനായി ആഘോഷിക്കാന്‍ ജനം
ക്രിസ്മസ് ഷോപ്പിങ്ങിന് ഒരുങ്ങുകയാണോ എന്നാല്‍ ഇനി ആഘോഷമായ ഷോപ്പിങ് ദിവസങ്ങളാണ് വരുന്നത്. ചുരുക്കി പറഞ്ഞാല്‍ വിലക്കുറവ് നല്‍കി കൂടുതല്‍ ആളുകളെ കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നതാണ് ബ്ലാക്ക് ഡേ പ്രത്യേകത.

താങ്ക്‌സ് ഗിവിംഗ്‌ഡേ കഴിഞ്ഞ് വരുന്ന വെള്ളിയാഴ്ചയാണ് ബ്ലാക്ക്‌ഫ്രൈഡേ ആയി കണക്കാക്കുന്നത്. ക്രിസ്മസ് ഷോപ്പിംഗ് സീസണിന്റെ തുടക്കം കൂടിയാണ് ഇത്.

അമേരിക്കയില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ബ്ലാക്ക് ഫ്രൈഡേ ഓസ്‌ട്രേലിയയിലും സജീവമായിരിക്കുകയാണ്. ആപ്പിളാണ് 2012ല്‍ ബ്ലാക്ക് ഫ്രൈഡേ ഓഫറുകള്‍ ഓസ്‌ട്രേലിയയില്‍ ജനപ്രീയമാക്കിയത്. ഈ വര്‍ഷം നവംബര്‍ 25നാണ് ബ്ലാക്ക് ഫ്രൈഡേയെങ്കിലും ഓസ്‌ട്രേലിയന്‍ വിപണികള്‍ ഇതിനോടകം തന്നെ ബ്ലാക്ക് ഫ്രൈഡേ ഓഫറുകളില്‍ മുങ്ങികഴിഞ്ഞു.ഒട്ടുമിക്ക റീട്ടെയില്‍ ശൃംഖലകളും ദിവസങ്ങള്‍ക്ക് മുന്‍പേ ഓഫറുകള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.

Black Friday in Australia: Everything you need to know | Daily Mail Online

62% ഓസ്‌ട്രേലിയക്കാരും ഈ വര്‍ഷത്തെ ബ്ലാക്ക് ഫ്രൈഡേ ഓഫറുകള്‍ക്കായി കാത്തിരിക്കുകയാണ്.ഈ വര്‍ഷത്തെ ബ്ലാക്ക് ഫ്രൈഡേയോടനുബന്ധിച്ച് 10.2 ബില്യണ്‍ ഡോളറിന്റെ കച്ചവടം ഓസ്‌ട്രേലിയയില്‍ നടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്ലാക്ക് ഫ്രൈഡേയ്ക്കും സൈബര്‍ മണ്‍ഡേയ്ക്കും ഇടയിലുള്ള നാല് ദിവസങ്ങളില്‍ 6.2 ബില്യണ്‍ ഡോളറിന്റെ കച്ചവടം നടക്കുമെന്ന് ഓസ്‌ട്രേലിയന്‍ റീട്ടെയിലേഴ്‌സ് അസോസിയേഷനും കണക്കുകൂട്ടുന്നു, ഏതായാലും ക്രിസ്മസ് ആഘോഷത്തിന് ഇനി കാത്തിരിക്കേണ്ടതില്ലെന്ന് ചുരുക്കം.







Other News in this category



4malayalees Recommends