അമേരിക്കയിലെ വിര്‍ജീനിയയില്‍ വാള്‍മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്പ് ; പത്തുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ; അക്രമിയേയും സ്‌റ്റോറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍

അമേരിക്കയിലെ വിര്‍ജീനിയയില്‍ വാള്‍മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്പ് ; പത്തുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ; അക്രമിയേയും സ്‌റ്റോറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍
അമേരിക്കയിലെ വിര്‍ജീനിയയില്‍ വാള്‍മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്പ്. പത്ത് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അക്രമിയെയും സ്റ്റോറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

സ്റ്റോര്‍ മാനേജരായ അക്രമി വെടിയുതിര്‍ത്ത ശേഷം സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് വിര്‍ജീനിയ പൊലീസ് നല്‍കുന്ന വിശദീകരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

'Multiple fatalities' at supermarket in Virginia, USA

പ്രാദേശിക സമയം, രാത്രി പത്തേകാലോടെയാണ് അക്രമം ഉണ്ടായത്. സംഭവം ഞെട്ടലുണ്ടാക്കിയെന്ന് വാള്‍മാര്‍ട്ട് കമ്പനി പ്രതികരിച്ചു. അമേരിക്കയില്‍ മൂന്ന് ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്. ഞായറാഴ്ച കൊളറാഡോയിലെ നൈറ്റ് ക്ലബിലുണ്ടായ വെടിവയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും, 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Other News in this category4malayalees Recommends