കാനഡയ്ക്ക് വിദഗ്ധ തൊഴിലാളികള്‍ അനിവാര്യം ; 2025 ഓടെ 1.5 മില്യണ്‍ കുടിയേറ്റക്കാര്‍ രാജ്യത്തെത്തുമെന്ന് കണക്കുകള്‍ ; വന്‍ തോതിലുള്ള കുടിയേറ്റത്തില്‍ ആശങ്ക അറിയിച്ച് ഒരു വിഭാഗം

കാനഡയ്ക്ക് വിദഗ്ധ തൊഴിലാളികള്‍ അനിവാര്യം ; 2025 ഓടെ 1.5 മില്യണ്‍ കുടിയേറ്റക്കാര്‍ രാജ്യത്തെത്തുമെന്ന് കണക്കുകള്‍ ; വന്‍ തോതിലുള്ള കുടിയേറ്റത്തില്‍ ആശങ്ക അറിയിച്ച് ഒരു വിഭാഗം
രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും സാമ്പത്തിക നിലനില്‍പ്പിനും വ്യവസായിക വളര്‍ച്ച അനിവാര്യമാണ്. എന്നാല്‍ കാനഡ വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം അനുഭവിക്കുകയാണ്. വന്‍ തോതില്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ വിദേശത്തു നിന്ന് കൂടുതല്‍ പേരെ രാജ്യത്തെത്തിക്കാനുള്ള നീക്കവും നടക്കുകയാണ്.

ഫെഡറല്‍ ഗവണ്‍മെന്റ് ഈ മാസം ആദ്യം പ്രതിവര്‍ഷം 500000 കുടിയേറ്റക്കാരെ കൊണ്ടുവരുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഏകദേശം 1.5 ദശലക്ഷം പുതിയ കുടിയേറ്റക്കാര്‍ രാജ്യത്തെത്തും.

ഈ പദ്ധതി പ്രകാരം കാനഡയ്ക്ക് ഓരോ വര്‍ഷവും സ്ഥിര താമസക്കാരുടെ എണ്ണത്തില്‍ എട്ടുമടങ്ങ് വര്‍ദ്ധനവുണ്ടാകും. എന്നാല്‍ വലിയ തോതില്‍ വിദേശകളെ രാജ്യത്ത് എത്തിക്കുന്നതില്‍ ഒരു വിഭാഗം അതൃപ്തിയും അറിയിക്കുന്നുണ്ട്. വന്‍ തോതിലുള്ള കുടിയേറ്റ പ്രതിസന്ധികളാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ജോലിക്കാരില്ലാതെ പല മേഖലകളും വീര്‍പ്പുമുട്ടുമ്പോള്‍ വിദേശി തൊഴിലാളികള്‍ രാജ്യത്ത് അത്യാവശ്യമാണ്.

അതിനിടെ ജി 20 വേദിയില്‍ ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികളുടെ വിസ നടപടികളിലെ മെല്ലെപോക്ക് അവസാനിപ്പിക്കുമെന്ന് കാനഡ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി വിസ ലഭിക്കാത്തവര്‍ക്ക് എത്രയും പെട്ടെന്ന് സംവിധാനം ഒരുക്കണമെന്ന നിര്‍ദ്ദേശവും കാനഡയുടെ പരിഗണനയിലുണ്ട്.

Other News in this category4malayalees Recommends