ലാലേട്ടന്‍ എന്റെ വ്യക്തി ജീവിതത്തെ കുറിച്ച് അറിയാന്‍ ശ്രമിച്ചിരുന്നു, സഹോദരനെ പോലെയാണ് ട്രീറ്റ് ചെയ്തത്: സര്‍ജാനോ ഖാലിദ്

ലാലേട്ടന്‍ എന്റെ വ്യക്തി ജീവിതത്തെ കുറിച്ച് അറിയാന്‍ ശ്രമിച്ചിരുന്നു, സഹോദരനെ പോലെയാണ് ട്രീറ്റ് ചെയ്തത്: സര്‍ജാനോ ഖാലിദ്
മോഹന്‍ലാല്‍ തന്നെ സഹോദരനെ പോലെയാണ് കാണുന്നതെന്ന് നടന്‍ സര്‍ജാനോ ഖാലിദ്. 'ബിഗ് ബ്രദര്‍' സിനിമ പരാജയമാണെങ്കിലും മോഹന്‍ലാലിനൊപ്പം അഭിനയിച്ചത് കരിയറില്‍ ഒരുപാട് ഗുണം ചെയ്തു. ഒരു ലെജന്‍ഡിന്റെ കൂടയാണ് വര്‍ക്ക് ചെയ്യുന്നത് എന്ന് അദ്ദേഹം തോന്നിപ്പിക്കില്ല എന്നാണ് സര്‍ജാനോ ഖാലിദ് പറയുന്നത്.

സിദ്ദിഖ് സര്‍ ഒരു ദിവസം കഥ പറയാനായി വിളിച്ചു. ലാല്‍ ആണ് തന്റെ ചേട്ടന്‍ എന്ന് പറയുമ്പോള്‍ അത് മോഹന്‍ലാല്‍ ആണെന്ന് തനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല. ലാലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ഇത്ര പെട്ടെന്ന് പറ്റുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. അതൊരു വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്.

ലാലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ തനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. ഒരു ലെജന്‍ഡിന്റെ കൂടെയാണ് വര്‍ക്ക് ചെയ്യുന്നത് എന്ന് അദ്ദേഹം തോന്നിപ്പിക്കില്ല. ലാലേട്ടന്‍ തന്നെ ഒരു സഹോദരനെ പോലെയാണ് ട്രീറ്റ് ചെയ്തിരുന്നത്. അദ്ദേഹം തന്നെ കുറിച്ച്, തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് അറിയാന്‍ ശ്രമിച്ചിരുന്നു.

അദ്ദേഹത്തിന്റെയൊപ്പം അഭിനയിച്ചത് പിന്നീടുള്ള തന്റെ കരിയറില്‍ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ആ സിനിമ അത്രക്ക് വര്‍ക്ക് ആയില്ല. എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം താന്‍ ഒരു നല്ല നടന്‍ ആകാന്‍ ശ്രമിച്ചു. ആ കാര്യം മാത്രമേ താന്‍ ഇപ്പോള്‍ ഫോക്കസ് ചെയ്യുന്നുള്ളു.

ചെയ്ത ഒരു സിനിമ പൊട്ടിയാലും കുഴപ്പമില്ല. കാരണം താന്‍ തുടങ്ങിയതേയുള്ളൂ, 23 വയസ്സ് ഒള്ളു അതുകൊണ്ട് തനിക്ക് അറിയാം തെറ്റുകളും ശരികളും ഒരുപാടുണ്ട്. അതുപോലെ തന്നെ പഠിക്കാനുമുണ്ട് എന്നാണ് സര്‍ജാനോ ഖാലിദ് ഒരു അഭിമുഖത്തില്‍ പറയുന്നത്.

Other News in this category4malayalees Recommends