വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായെന്ന് റിപ്പോര്‍ട്ടുകള്‍. വിവാഹ വേഷത്തില്‍ നില്‍ക്കുന്ന താരങ്ങളുടെ ചിത്രം പുറത്തെത്തിയതോടെയാണ് ഇരുവരും വിവാഹിതരായെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ വൈറല്‍ ചിത്രം പ്രചരിച്ചതോടെ അതിന് പിന്നിലെ സത്യവും പുറത്തെത്തി.
പ്രചരിക്കുന്ന ചിത്രത്തില്‍ ഓഫ് വൈറ്റ് നിറത്തില്‍ലുള്ള ഷെര്‍വാണിയും തലപ്പാവുമാണ് വിജയ് ധരിച്ചിരിക്കുന്നത്. ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രമാണ് രശ്മിക അണിഞ്ഞിരിക്കുന്നത്. മാത്രമല്ല രശ്മികയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുകയാണ് വിജയ്. ഇരുവരുടെയും കഴുത്തില്‍ പൂമാലകളുമുണ്ട്.
ഒരു ഫാന്‍ മെയ്ഡ് ഫോട്ടോയാണ് വിവാഹചിത്രം എന്ന പേരില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ആരാധകര്‍ക്ക് ഇവരെ വിവാഹം കഴിച്ച് കാണണമെന്ന ആഗ്രഹം കൊണ്ട് ഇത്തരത്തില്‍ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തതാണ് എന്നാണ് വിവരം. വിജയ്‌യും രശ്മികയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ എന്നും ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്.