അടുത്ത വര്‍ഷത്തെ കാലാവസ്ഥ ഉച്ചകോടിയില്‍ 140 രാഷ്ട്ര തലവന്മാര്‍ എത്തും

അടുത്ത വര്‍ഷത്തെ കാലാവസ്ഥ ഉച്ചകോടിയില്‍ 140 രാഷ്ട്ര തലവന്മാര്‍ എത്തും
2023 ലെ കാലാവസ്ഥ ഉച്ചകോടി യുഎഇയിലെ ഏറ്റവും വലിയ പരിപാടിയായിരിക്കുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റീഷിദ് അല്‍ മക്തും. 140 ലേറെ രാഷ്ട്ര തലവന്മാരും സര്‍ക്കാര്‍ മേധാവികളും ഉള്‍പ്പെടെ 80000 പേര്‍ പങ്കെടുക്കും.

മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഷെയിഖ് മുഹമ്മദ് ഇക്കാര്യം പറഞ്ഞു.

കാലാവസ്ഥ ഉച്ചകോടിയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയത്തെ പറ്റിയും യോഗത്തില്‍ സംസാരിച്ചു. കാര്‍ബണ്‍ രഹിത യുഎഇ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു.

Other News in this category4malayalees Recommends