83 കാരിയെ തേടി 367 കോടിയുടെ ലോട്ടറി ; സഹോദരിയ്ക്ക് വൃക്ക ദാനം ചെയ്തതിലുള്ള സമ്മാനമെന്ന് സുഹൃത്തുക്കള്‍ ; വാര്‍ത്ത വിശ്വസിക്കാനാകുന്നില്ലെന്ന് കുടുംബവും

83 കാരിയെ തേടി 367 കോടിയുടെ ലോട്ടറി ; സഹോദരിയ്ക്ക് വൃക്ക ദാനം  ചെയ്തതിലുള്ള സമ്മാനമെന്ന് സുഹൃത്തുക്കള്‍ ; വാര്‍ത്ത വിശ്വസിക്കാനാകുന്നില്ലെന്ന് കുടുംബവും
വയോധികയെ തേടി കാനഡയിലെ ഏറ്റവും വലിയ ലോട്ടറികളൊന്ന് എത്തിയിരിക്കുകയാണ്. സ്വന്തം സഹോദരിക്ക് മരണവക്കില്‍ നില്‍ക്കെ വൃക്ക ദാനം ചെയ്ത ഇവരുടെ നന്മയ്ക്ക് ലഭിച്ച പ്രതിഫലമാണിത്.

83കാരി വെര പേജിന് 367 കോടിയോളം രൂപയാണ് സമ്മാനമായി കാനഡയിലെ ലോട്ടറിയിലൂടെ ലഭിച്ചിരിക്കുന്നത്. കാനഡയിലെ വമ്പന്‍ ലോട്ടറി സമ്മാനങ്ങളിലൊന്നാണിത്. സ്വന്തം വൃക്ക സഹോദരിക്ക് ദാനം ചെയ്തതില്‍ അവര്‍ക്ക് ലഭിച്ച ദൈവാനുഗ്രഹമായി ഇതിനെ കാണുകയാണ് സുഹൃത്തുക്കള്‍. ആതുരശുശ്രൂഷ രംഗത്ത് നിന്ന് വിരമിച്ചവരാണ് ഇവര്‍.

ഒരിക്കല്‍ പോലും പേജിന് ലോട്ടറി അടിച്ചിട്ടില്ല. അമ്മയും, മുത്തശ്ശിയുമൊക്കെയായി, എല്ലാ ആനന്ദവും മുന്നില്‍ കണ്ട ശേഷമാണ് അവരെ തേടി ഇത്രയും വലിയൊരു തുക എത്തുന്നത്. പതിനൊന്ന് സഹോദരങ്ങളില്‍ ഏറ്റവും മൂത്തവളാണ് പേജ്. ഒന്താരിയോയിലെ വാല്‍ക്ലീക് ഹില്ലിലാണ് ഇവരുടെ താമസം. സഹോദരങ്ങളെ വളര്‍ത്തിയെടുത്തതും പേജാണ്. അവര്‍ക്ക് ആവശ്യം വന്നപ്പോള്‍ ഒന്നും നോക്കാതെ സ്വന്തം അവയവം ദാനം ചെയ്യാന്‍ പോലും പേജ് തയ്യാറായി.

40 വര്‍ഷമായി ലോട്ടറിയെടുക്കുന്നുണ്ട് പേജ്. പക്ഷേ ഇത്രയും വര്‍ഷം അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നു ബംപര്‍ അടിക്കാന്‍. ഇവര്‍ ഏഴ് നമ്പറുകളും കൃത്യമായി വന്നിരിക്കുകയാണ്. ലോട്ടോ മാക്‌സ് ടിക്കറ്റാണ് ഇവര്‍ എടുത്തത്. സ്ഥിരമായി ഇവര്‍ ലോട്ടറിയില്‍ ഫോക്കസ് ചെയ്തിരുന്നു. അതിലൂടെ മാത്രമാണ് ഇത്ര വലിയൊരു സമ്മാനം പേജിനെ തേടിയെത്തിയത്. വിരമിക്കലിന് ശേഷം താമസിക്കുന്ന വീട്ടില്‍ നിന്ന് വാരാന്ത്യത്തില്‍ മാത്രമേ പേജ് ലോട്ടറിയെടുക്കാറുള്ളൂ.

വീട്ടിലെ കമ്പ്യൂട്ടറിനടിയിലായിട്ടായിരുന്നു ഈ ടിക്കറ്റ് വെച്ചിരുന്നു. ഇത് അവര്‍ പരിശോധിച്ചതേയില്ല. എന്നാല്‍ ഇവരുടെ വീടിന്റെ പരിധിയിലാണ് 367 കോടിയുടെ ടിക്കറ്റ് അടിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിന് ശേഷം മാത്രമാണ് ടിക്കറ്റ് പരിശോധിച്ചത്.

ഇതിന്റെ ഫലം പേജിനും വിശ്വസിക്കാന്‍ സാധിച്ചില്ല. ഇവരുടെ കുടുംബത്തിലുള്ളവരാരും ഇത്രയും വലിയ തുക അടിച്ചുവെന്ന് വിശ്വസിക്കാന്‍ തയ്യാറായില്ല. മകനെ രാത്രിയോടെ വിളിച്ചു. പക്ഷേ അവന്‍ ഫോണെടുത്തില്ല. പിന്നീട് മരുമകളെ വിളിച്ചു. അവളും ഫോണെടുത്തില്ല. എന്നാല്‍ മറ്റൊരു മരുമകള്‍ വിളിച്ചപ്പോള്‍ ഫോണെടുത്തു. അവള്‍ക്ക് പക്ഷേ വിശ്വസിക്കാന്‍ സാധിച്ചില്ല.

അടുത്ത ദിവസം രാവിലെയാണ് മകന്‍ ഇങ്ങനൊരു വമ്പന്‍ വാര്‍ത്ത അറിഞ്ഞത്. ഉടനെ തന്നെ ഇവരുടെ അപാര്‍ട്ട്‌മെന്റിലേക്ക് മകന്‍ എത്തി. ഇവര്‍ ടിക്കറ്റ് വാങ്ങിയ ഫുഡ്‌ലാന്‍ഡിലേക്ക് പോയി പരിശോധിക്കുകയും ചെയ്തു. അവിടെയുള്ള ക്ലര്‍ക്കാണ് ടിക്കറ്റ് പരിശോധിച്ചത്. അത് സ്‌കാന്‍ ചെയ്തപ്പോള്‍ തന്നെ ബെല്ലുകളും വിസിലുകളും മെഷീനില്‍ നിന്ന് വന്നു. താന്‍ വന്‍ തുക സ്വന്തമാക്കിയതായി അതില്‍ നിന്ന് അറിയിപ്പ് വന്നുവെന്നും പേജ് പറയുന്നു.

അമ്മ വളരെ കരുണയുള്ളവളാണ്. സഹോദരങ്ങളെ വളര്‍ത്താന്‍ അവരാണ് സഹായിച്ചത്. ഞങ്ങളുടെ കുടുംബത്തെ അവരാണ് വളര്‍ത്തിയെടുത്താണ്. ആതുരസേവന രംഗത്ത് പ്രവര്‍ത്തിച്ച് കൊണ്ടാണ് ഇതെല്ലാം അമ്മ സാധ്യമാക്കിയതെന്ന് പേജിന്റെ മകന്‍ ട്രെവര്‍ പറഞ്ഞു. 1983ലായിരുന്നു ആ മനസ്സിന്റെ കരുണ എല്ലാവരും അറിഞ്ഞത്. ഇവരുടെ സഹോദരിക്ക് ഗുരുതര രോഗം ബ ാധിച്ചു. ആ സമയത്ത് വൃക്ക മാറ്റിവെക്കുകയായിരുന്നു വേണ്ടത്. ഈ സമയത്ത് അമ്മ വൃക്ക നല്‍കി സഹോദരിയുടെ ജീവന്‍ രക്ഷിച്ചുവെന്നും ട്രെവര്‍ പറഞ്ഞു. ഈ പണം എന്ത് ചെയ്യാനാണ് പ്ലാന്‍ എന്നും പേജ് പറയുന്നു. കുറച്ച് പണം ചാരിറ്റിക്കായി നല്‍കും. കുറച്ച് ഭൂമി വാങ്ങണം. ഇതിനൊപ്പം കുടുംബത്തിന് താമസിക്കാനായി രണ്ട് വീടുകളും നിര്‍മിക്കും. തനിക്കും, മകന്റെ കുടുംബത്തിനും താമസിക്കാനായിട്ടാണ് ഈ വീടുകള്‍. അലാസ്‌കിന്‍ ക്രൂയിസിലെ ഒരു യാത്ര എക്കാലത്തെയും വലിയ സ്വപ്നമാണ്. ഇത് സാധ്യമാക്കാന്‍ ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുണ്ട്. അങ്ങനെ ഒട്ടേറെ ആഗ്രഹങ്ങള്‍ സാധിക്കാനുണ്ട് ഈ 83 കാരിക്ക്.

Other News in this category4malayalees Recommends