ആശങ്കകള്‍ അവസാനിക്കുന്നില്ല ; ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് മൂലം മരിച്ച 37 പേരില്‍ നാലു പേര്‍ മൂന്നു വാക്‌സിനുകളും സ്വീകരിച്ചവര്‍ ; നാലാം തരംഗത്തിന്റെ ആശങ്കയില്‍ ആരോഗ്യ വകുപ്പ്

ആശങ്കകള്‍ അവസാനിക്കുന്നില്ല ; ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് മൂലം മരിച്ച 37 പേരില്‍ നാലു പേര്‍ മൂന്നു വാക്‌സിനുകളും സ്വീകരിച്ചവര്‍ ; നാലാം തരംഗത്തിന്റെ ആശങ്കയില്‍ ആരോഗ്യ വകുപ്പ്
കോവിഡ് പ്രതിസന്ധി അവസാനിച്ചിട്ടില്ല. രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. നാലാം തരംഗത്തിലേക്കാണ് പോകുന്നതെന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണ് കോവിഡ് കണക്കുകളും. മുന്‍തവണയേക്കാള്‍ രോഗ ബാധിതരുടെ എണ്ണത്തിലെ വളര്‍ച്ച കുറയുന്നുണ്ടെങ്കിലും രോഗ ഭീതി വിട്ടുമാറുന്നില്ല. നിലവില്‍ ബിആര്‍.2, ബിക്യു.1.1 സ്‌ട്രെയിനുകള്‍ ഉള്‍പ്പെടെ ഉയര്‍ന്നുവരുന്ന സബ് വേരിയന്റുകളാണ് കോവിഡ് ഭീഷണിയുണ്ടാക്കുന്നത്.

മറ്റൊരു ആശങ്കയുണ്ടാക്കുന്ന റിപ്പോര്‍ട്ടില്‍ കോവിഡ് മൂലം മരിച്ച 37 പേരില്‍ നാലു പേര്‍ മൂന്നു വാക്‌സിനുകളും സ്വീകരിച്ചവരാണെന്നുള്ളതാണ്.

കഴിഞ്ഞ ആഴ്ച 27750 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 17.6 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയില്‍ 511 പേരെ കോവിഡ് മൂലം ആശുപത്രിയിലെത്തിച്ചിരുന്നു.ഇതില്‍ 59 പേര്‍ ഐസിയുവിലാണ് ചികിത്സ തേടിയത്. പിസിആര്‍ പരിശോധനയും 16 ശതമാനം വര്‍ധിച്ചിട്ടുണ്ട്.





Other News in this category



4malayalees Recommends