10 വര്‍ഷത്തെ ചര്‍ച്ചകള്‍ ഒടുവില്‍ വിജയം; ഇന്ത്യന്‍-ഓസ്‌ട്രേലിയ വ്യാപാര കരാര്‍ ഇന്ത്യക്ക് ഗുണകരമാകുന്നതെങ്ങിനെ? ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരങ്ങള്‍

10 വര്‍ഷത്തെ ചര്‍ച്ചകള്‍ ഒടുവില്‍ വിജയം; ഇന്ത്യന്‍-ഓസ്‌ട്രേലിയ വ്യാപാര കരാര്‍ ഇന്ത്യക്ക് ഗുണകരമാകുന്നതെങ്ങിനെ? ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരങ്ങള്‍

10 വര്‍ഷം നീണ്ട ചര്‍ച്ചകള്‍. ഒടുവില്‍ ഇന്ത്യ, ഓസ്‌ട്രേലിയ സ്വതന്ത്ര വ്യാപാര കരാറില്‍ അന്തിമ തീരുമാനമായിരിക്കുന്നു. ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണവും, വ്യാപാര കരാറും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം അടുത്ത അഞ്ച് വര്‍ഷത്തില്‍ ഇരട്ടിയാക്കുമെന്നാണ് പ്രതീക്ഷ.


കരാര്‍ അംഗീകരിച്ചതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് ട്വിറ്ററിലൂടെയാണ് സ്ഥിരീകരിച്ചത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് സീറോ ഡ്യൂട്ടി വില്‍പ്പന സാധ്യമാക്കുന്നതാണ് ഈ കരാര്‍. നിലവില്‍ 4 മുതല്‍ 5 ശതമാനം വരെ കസ്റ്റംസ് ഡ്യൂട്ടി ഈടാക്കുന്നുണ്ട്.

ഇന്ത്യയിലെ ടെക്‌സ്റ്റൈല്‍, ജെംസ്, ജ്വല്ലറി, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകള്‍ക്ക് ഇസിടിഎ ഉത്തേജനമായി മാറും. ഇസിടിഎയുടെ പിന്‍ബലത്തില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും കണക്കാക്കുന്നു.

ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യാനും അവസരം ലഭിക്കും. ഇന്ത്യന്‍ യോഗാ അധ്യാപകര്‍ക്കും, ഷെഫുമാര്‍ക്കും 1800 വാര്‍ഷിക വിസാ ക്വാട്ട അനുവദിക്കാനും ഒരുക്കം നടക്കുന്നു.
Other News in this category



4malayalees Recommends