സ്വന്തം ചിത്രം കണ്ട് പൊട്ടിക്കരഞ്ഞ് പ്രിയ വാര്യര്‍

സ്വന്തം ചിത്രം കണ്ട് പൊട്ടിക്കരഞ്ഞ് പ്രിയ വാര്യര്‍
തന്റെ പുതിയ ചിത്രം 'ഫോര്‍ ഇയേഴ്‌സ്' കണ്ട് പൊട്ടിക്കരഞ്ഞ് പ്രിയ വാര്യര്‍. കൊച്ചിയില്‍ നടന്ന 4 ഇയേഴ്‌സിന്റെ പ്രിവ്യൂ ഷോ കണ്ടിറങ്ങിയ പ്രിയ വികാരാധീനയായി പൊട്ടിക്കരയുകയായിരുന്നു. കരച്ചിലടക്കാന്‍ പാടുപെട്ട പ്രിയയെ ചിത്രത്തിലെ നായകനായ സര്‍ജാനോ ഖാലിദാണ് ആശ്വസിപ്പിച്ചത്.

കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്നമാണ് ഈ ചിത്രം സാക്ഷാത്കരിച്ചതെന്നും സ്വന്തം ജീവിതത്തോട് അടുത്തു നില്‍ക്കുന്നതാണ് ഗായത്രി എന്ന കഥാപാത്രമെന്നും പ്രിയ പറഞ്ഞു. എല്ലാവര്‍ക്കും ഇമോഷണലി കണക്ട് ആകുന്നതാണ് ചിത്രമെന്നും അതിനുള്ള ഏറ്റവും വലിയ തെളിവാണ് പ്രിയയുടെ പ്രതികരണമെന്നും നടന്‍ സര്‍ജാനോ ഖാലിദ് പറഞ്ഞു.

Other News in this category



4malayalees Recommends