ക്വീന്‍സ്ലാന്‍ഡിലെ 24 കാരിയുടെ കൊലപാതകം ; പൊലീസ് ഒരു മില്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചയാള്‍ ഇന്ത്യയില്‍ അറസ്റ്റില്‍

ക്വീന്‍സ്ലാന്‍ഡിലെ 24 കാരിയുടെ കൊലപാതകം ; പൊലീസ് ഒരു മില്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചയാള്‍ ഇന്ത്യയില്‍ അറസ്റ്റില്‍
ക്വീന്‍സ്ലാന്റിലെ കെയിന്‍സില്‍ 24കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തെരഞ്ഞിരുന്നയാളെ ഇന്ത്യയില്‍ അറസ്റ്റ് ചെയ്തു. വിവരം നല്‍കുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ആഴ്ചകള്‍ക്കകമാണ് രജ്വീന്ദര്‍ സിംഗ് എന്ന പഞ്ചാബി വംശജന്‍ അറസ്റ്റിലായത്.

38 കാരനായ പ്രതിയെ കണ്ടെത്താന്‍ ഇന്ത്യന്‍ രൂ അഞ്ചു കോടിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയായിരുന്നു ഇത്.

Toyah Cordingley

2018ല്‍ കെയിന്‍സില്‍ വച്ച് ടോയ കോര്‍ഡിംഗ്ലി എന്ന യുവതി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ഇയാളെ പോലീസ് തേടിയത്. ഒക്ടോബര്‍ 21ന് കാണാതായ ടോയ കോര്‍ഡിംഗ്ലിയുടെ മൃതദേഹം തൊട്ടടുത്ത ദിവസം ഒരു ബീച്ചില്‍ നിന്ന് കണ്ടെടുത്തിരുന്നു. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രജ്വീന്ദര്‍ സിംഗ് ഇന്ത്യയിലേക്ക് കടന്നതായി ക്വീന്‍സ്ലാന്റ് പൊലീസ് അറിയിച്ചിരുന്നു. ഇയാളുടെ നിരവധി ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ടുകൊണ്ടാണ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചത്.

പാരിതോഷിക പ്രഖ്യാപനത്തിന് പഞ്ചാബിലും പ്രചാരണം നല്‍കാന്‍ ക്വീന്‍സ്ലാന്റ് പൊലീസ് നടപടിയെടുത്തിരുന്നു. ഹിന്ദിയും പഞ്ചാബിയും സംസാരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു അന്വേഷണം. ക്വീന്‍സ്ലാന്റ് പൊലീസ് ഇന്ത്യയിലെത്തി ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിച്ചുംഅന്വേഷണം നടത്തി. ഇതിനു പിന്നാലെയാണ് അറസ്റ്റ്.

rajwinder.jpg


Other News in this category4malayalees Recommends