അനധികൃത ടാക്‌സി സര്‍വീസ് ; 1813 പേരെ പിടികൂടി അതോറിറ്റി

അനധികൃത ടാക്‌സി സര്‍വീസ് ; 1813 പേരെ പിടികൂടി അതോറിറ്റി
അനധികൃത ടാക്‌സി സര്‍വീസ് നടത്തിയ 1813 പേരെ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അധികൃതര്‍ പിടികൂടി. കള്ള ടാക്‌സിക്കാരെ കുടുക്കന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റോഡ് നിരീക്ഷണത്തിലാണ് സമാന്തര ടാക്‌സിയോടിക്കുന്നത് പതിവാക്കിയ ഡ്രൈവര്‍മാര്‍ കുടുങ്ങിയത്.

കള്ളടാക്‌സി ഓടിച്ചാല്‍ ആദ്യ ഘട്ടത്തില്‍ അയ്യായിരം ദിര്‍ഹമാണ് പിഴ. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പതിനായിരം ദിര്‍ഹമാകും. കള്ള ടാക്‌സി കൂടിയതോടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് രേഖകള്‍ പോലും ഇല്ലാത്ത വാഹനങ്ങളാണ് സമാന്തര ടാക്‌സി സര്‍വീസിനായി ഉയോഗിക്കുന്നത്. ഇത്തരം വണ്ടികളില്‍ കയറുന്നത് ജനങ്ങളുടെ സുരക്ഷയെ ബാധിക്കും.

Other News in this category



4malayalees Recommends