ജ്യോതിഷി പറഞ്ഞതു കേട്ട് പാമ്പിന് നേരെ നാക്കുനീട്ടി പൂജ നടത്തി ;പാമ്പുകടിയേറ്റ 54 കാരന്റെ നാവു മുറിച്ചു മാറ്റി

ജ്യോതിഷി പറഞ്ഞതു കേട്ട് പാമ്പിന് നേരെ നാക്കുനീട്ടി പൂജ നടത്തി ;പാമ്പുകടിയേറ്റ  54 കാരന്റെ നാവു മുറിച്ചു മാറ്റി
ഗോപിച്ചെട്ടിപ്പാളയം സ്വദേശിക്ക് ഒരു സ്വപ്നം കാരണം സ്വന്തം നാവു നഷ്ടമായിരിക്കുകയാണ്. 54കാരനായ ഇയാള്‍ പതിവായി കണ്ടിരുന്ന സ്വപ്നം പാമ്പ് കടിക്കുന്നതായിരുന്നു. സ്വപ്നം വല്ലാതെ അലട്ടി തുടങ്ങിയ നിമിഷം ഇയാള്‍ ഒരു ജ്യോതിഷിയെ സമീപിച്ചു. തുടര്‍ന്ന് ഒരു പൂജയ്ക്ക് തയ്യാറാകുവാനും ജ്യോതിഷി നിര്‍ദേശം നല്‍കി. പാമ്പിനെ വെച്ചു തന്നെയായിരുന്നു പൂജ ഒരുക്കിയിരുന്നത്. പൂജ നടത്തേണ്ട ക്ഷേത്രവും ജ്യോതിഷി പറഞ്ഞുകൊടുത്തു.

ഫലസിദ്ധിക്കായി നാവു പാമ്പിനു നേരെ നീട്ടാന്‍ പൂജാരി ആവശ്യപ്പെട്ടു. നിര്‍ദേശ പ്രകാരം ഇയാള്‍ നാവ് നീട്ടിയതോടെ പാമ്പ് നാക്കില്‍ തന്നെ ആഞ്ഞുകൊത്തി. ഉടനടി, കുഴഞ്ഞുവീണ ഇയാളെ ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. എങ്കിലും നാവ് മുറിച്ചു മാറ്റാന്‍ മാത്രമായിരുന്നു ഏക പരിഹാരം. ഒടുവില്‍ നാവ് മുറിച്ചു മാറ്റുകയായിരുന്നു. 4 ദിവസത്തെ പോരാട്ടത്തിനൊടുവിലാണ് ഇയാളെ ജീവിതത്തിലേയ്ക്ക് തിരികെ എത്തിച്ചത്.

Other News in this category4malayalees Recommends