അര്‍ജന്റീനയെ തോല്‍പ്പിച്ചതിന്റെ സന്തോഷം ആഘോഷിച്ച് തീരുന്നില്ല ; സൗദി താരങ്ങളെ കാത്തിരിക്കുന്നത് റോള്‍സ് റോയ്‌സ് ഫാന്റം

അര്‍ജന്റീനയെ തോല്‍പ്പിച്ചതിന്റെ സന്തോഷം ആഘോഷിച്ച് തീരുന്നില്ല ; സൗദി താരങ്ങളെ കാത്തിരിക്കുന്നത് റോള്‍സ് റോയ്‌സ് ഫാന്റം
അര്‍ജന്റീനയ്‌ക്കെതിരെ അട്ടിമറി ജയം സമ്മാനിച്ച ഫുട്‌ബോള്‍ താരങ്ങള്‍ക്ക് റോള്‍സ് റോയ്‌സ് ഫാന്റം സമ്മാനമായി നല്‍കുമെന്ന് സൗദി രാജകുമാരന്‍ മൊഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ്. ടീം ലോകകപ്പ് മത്സരം കഴിഞ്ഞ് തിരികെ നാട്ടിലെത്തുമ്പോള്‍ സൗദി രാജകുമാരന്‍ സമ്മാനം നല്‍കുമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വമ്പന്‍ അട്ടിമറികളിലൊന്നിലൂടെ ലോക ഫുട്‌ബോളില്‍ തുടക്കമിട്ടതിന് പിന്നാലെ സൗദി കിരീടാവകാശി ഒപ്പമുള്ളവരെ കെട്ടിപിടിച്ച് ആഘോഷം പങ്കിട്ടതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മത്സരം കാണാന്‍ ഓഫീസുകള്‍ക്ക് ഭാഗിക അവധി നല്‍കിയ സൗദി അറേബ്യ മത്സര വിജയത്തിന് പിന്നാലെ ദേശീയ അവധി അടക്കം നല്‍കിയാണ് ദേശീയ ടീമിന്റെ വിജയം ആഘോഷിച്ചത്.

ലുസൈല്‍ സ്റ്റേഡിയത്തില്‍ ലോകകപ്പ് ഫുട്‌ബോളില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലെത്തിയ അര്‍ജന്റീനയെ രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ചാണ് സൗദി അട്ടിമറിച്ചത്. 10ാം മിനിറ്റില്‍ ലയണല്‍ മെസിയുടെ പെനല്‍റ്റി ഗോളില്‍ മുന്നിലെത്തിയ അര്‍ജന്റീനയെ 48ാം മിനിറ്റില്‍ സാലെഹ് അല്‍ഷെഹ്‌രിയിലൂടെ സൗദി ഒപ്പമെത്തി. 53ാം മിനിറ്റില്‍ സൗദി തങ്ങളുടെ രണ്ടാം ഗോളും നേടി.

Other News in this category



4malayalees Recommends