ഇറാനെതിരെ തകര്‍ത്ത് കളിച്ച ഇംഗ്ലീഷ് താരങ്ങള്‍ അമേരിക്കയ്ക്ക് മുന്നില്‍ പതറി ; നിരാശയോടെ ആരാധകര്‍ ; അമേരിക്കയുമായി സമനില വഴങ്ങിയതോടെ വെയില്‍സുമായുള്ള കളി നിര്‍ണ്ണായകം

ഇറാനെതിരെ തകര്‍ത്ത് കളിച്ച ഇംഗ്ലീഷ് താരങ്ങള്‍ അമേരിക്കയ്ക്ക് മുന്നില്‍ പതറി ; നിരാശയോടെ ആരാധകര്‍ ; അമേരിക്കയുമായി സമനില വഴങ്ങിയതോടെ വെയില്‍സുമായുള്ള കളി നിര്‍ണ്ണായകം
ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ യു.എസ്.എയ്‌ക്കെതിരായ മത്സരത്തിലെ ഇംഗ്ലണ്ടിന്റെ സമനിലയില്‍ ആരാധകര്‍ എല്ലാവരും നിരാശരായിരുന്നു. ആദ്യ മത്സരത്തില്‍ ഗോളുകള്‍ അടിച്ചുകൂട്ടിയ ടീം രണ്ടാം മത്സരത്തില്‍ തീര്‍ത്തും വിഭിന്നമായ പദ്ധതികളുമായിട്ടാണ് ഇറങ്ങിയത്. സൂപ്പര്‍ താരം ഫില്‍ ഫോഡനെ കളിപ്പിക്കാത്തതില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ ഇതിന്റെ എല്ലാം പശ്ചാത്തലത്തില്‍ താരത്തെ എന്തുകൊണ്ടാണെന്ന് ടീമില്‍ എടുക്കാത്തതെന്ന് ഇംഗ്ലണ്ട് മാനേജര്‍ ഗാരെത് സൗത്ത്‌ഗേറ്റ് വിശദീകരിച്ചു.

ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ത്രീ ലയണ്‍സ് ഇറാനെതിരെ 62 ന് വലിയ വിജയം ആസ്വദിച്ചപ്പോള്‍, ഇന്നലെ ആക്രമണത്തില്‍ പരാജയപെട്ടു. അവസാനം ഒരു സമനിലക്ക് വേണ്ടി കളിച്ചപോലെ ആരാധകര്‍ക്കു തോന്നിയത്. എതിരാളിക്ള്‍ മികവു പുലര്‍ത്തുകയും ചെയ്തു.

കളിയുടെ രണ്ടാം പകുതിയില്‍, ജാക്ക് ഗ്രീലിഷ്, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് എന്നിവരെ സൗത്ത്‌ഗേറ്റ് തിരഞ്ഞെടുത്തു, അതേസമയം ഫോഡനെ ബെഞ്ചില്‍ ഇരുത്തുകയും ചെയ്തു . ഈ തീരുമാനം വിമര്‍ശനത്തിനിടയാക്കി.


ഇംഗ്ലണ്ടിലെ പല നിഗരങ്ങളിലും പബ്ബുകളിലും വാരാന്ത്യം ആഘോഷിക്കാന്‍ എത്തിയവര്‍ കളിയില്‍ നിരാശയിലായിരുന്നു.

ദോഹയിലെത്തിയ ആരാധകരും നിരാശയിലായി. വന്‍ പ്രതീക്ഷയില്‍ ടീമിനെ പിന്തുണക്കാനെത്തിയവര്‍ തലയില്‍ കൈവയ്ക്കുകയായിരുന്നു.പതിനായിരക്കണക്കിന് പേരാണ് പിന്തുണയുമായി ദോഹയിലെത്തിയത്.

വെയില്‍സുമായുള്ള മത്സരം ഇനി നിര്‍ണ്ണായകമാണ്. തിങ്കളാഴ്ച നടക്കുന്ന മറ്റൊരു മത്സരം വെയില്‍സിനും നിര്‍ണ്ണായകമാണ്. ഏതായാലും ഇനിയുള്ള കളി ഇംഗ്ലീഷ് ആരാധകരെ സംബന്ധിച്ച് നെഞ്ചിടിപ്പേറുന്നതാണ്.


Other News in this category



4malayalees Recommends