എന്‍എച്ച്എസ് നഴ്‌സുമാരുടെ പണിമുടക്ക് ക്യാന്‍സര്‍ ചികിത്സയെ സാരമായി ബാധിക്കും; ഡിസംബര്‍ 15, 20 തീയതികളില്‍ സമരത്തിന് ഇറങ്ങുമ്പോള്‍ ഏതെല്ലാം മേഖലകള്‍ക്ക് ഇളവ് നല്‍കണമെന്ന് ചിന്തിച്ച് ആര്‍സിഎന്‍

എന്‍എച്ച്എസ് നഴ്‌സുമാരുടെ പണിമുടക്ക് ക്യാന്‍സര്‍ ചികിത്സയെ സാരമായി ബാധിക്കും; ഡിസംബര്‍ 15, 20 തീയതികളില്‍ സമരത്തിന് ഇറങ്ങുമ്പോള്‍ ഏതെല്ലാം മേഖലകള്‍ക്ക് ഇളവ് നല്‍കണമെന്ന് ചിന്തിച്ച് ആര്‍സിഎന്‍

അടുത്ത മാസം നഴ്‌സുമാര്‍ നടത്തുന്ന ആദ്യ പണിമുടക്കില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ഉള്‍പ്പെടെ പരിചരണം നിഷേധിക്കപ്പെടുമെന്ന് ആശങ്ക. ക്യാന്‍സര്‍ സേവനങ്ങളില്‍ ഏതെല്ലാം ഭാഗങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കി നിര്‍ത്തണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് അന്തിമതീരുമാനം കൈക്കൊണ്ട് വരികയാണ്.


ഡിസംബര്‍ 15, 20 തീയതികളിലാണ് ആര്‍സിഎന്‍ ചരിത്രത്തില്‍ ആദ്യമായി പണിമുടക്ക് നടത്തുന്നത്. സ്‌കാനും, എക്‌സ്‌റേയും, കീമോതെറാപ്പി, റേഡിയോതെറാപ്പി സെഷനുകളും, ട്യൂമര്‍ നീക്കം ചെയ്യാനുള്ള എമര്‍ജന്‍സി സര്‍ജറിയും ഉള്‍പ്പെടെ വിവിധ ക്യാന്‍സര്‍ പരിചരണങ്ങള്‍ ബാധിക്കപ്പെടുമെന്നാണ് കരുതുന്നത്.

ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലായി ഭൂരിപക്ഷം ആശുപത്രികളിലും, മറ്റ് എന്‍എച്ച്എസ് കെയറുകളിലും ആര്‍സിഎന്‍ അംഗങ്ങള്‍ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. പണപ്പെരുപ്പത്തിന് മുകളില്‍ 5% വര്‍ദ്ധനവാണ് നഴ്‌സുമാര്‍ ആവശ്യപ്പെടുന്നത്.


പണിമുടക്ക് ദിവസങ്ങളില്‍ 12 മണിക്കൂര്‍ നേരത്തേക്കാകും നഴ്‌സുമാര്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുകയെന്നാണ് കരുതുന്നത്. ആദ്യമായി നടക്കുന്ന സമരങ്ങള്‍ പരിചരണത്തെ സാരമായി തടസ്സപ്പെടുത്തും. വിന്ററില്‍ എന്‍എച്ച്എസിനെ കാത്തിരിക്കുന്ന സമരപരമ്പരയില്‍ ആദ്യത്തേതാണ് നഴ്‌സുമാരുടെ പണിമുടക്ക്.

ജൂനിയര്‍ ഡോക്ടര്‍മാര്‍, ആംബുലന്‍സ് ജോലിക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ എന്‍എച്ച്എസ് സമരങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുകയാണ്. ക്യാന്‍സര്‍ സേവനങ്ങളില്‍ ഏതെല്ലാം കാര്യങ്ങള്‍ക്ക് ഇളവ് നല്‍കുമെന്ന് ഉടന്‍ അറിയിക്കുമെന്ന് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ വ്യക്തമാക്കി.


Other News in this category



4malayalees Recommends