താങ്ക്‌സ് ഗിവിങ് ഡിന്നറിന് ശേഷം ഹൂസ്റ്റണില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടു മരണം

താങ്ക്‌സ് ഗിവിങ് ഡിന്നറിന് ശേഷം ഹൂസ്റ്റണില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടു മരണം
വ്യാഴാഴ്ച താങ്ക്‌സ് ഗിവിങ് ഡിന്നറിന് ശേഷം ബാഗ്റ്റ ലൈന്‍ 1500 ബ്ലോക്കിലുള്ള വീട്ടില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂസ്റ്റണ്‍ പൊലീസ് വ്യക്തമാക്കി. നോര്‍ത്ത് വെസ്റ്റ് ഹൂസ്റ്റണിലാണ് സംഭവം.

വീടിന്റെ പിന്‍വാതിലിലൂടെ അക്രമി അകത്തു കയറി വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പില്‍ ഒരു സ്ത്രീയും പുരുഷനും കൊല്ലപ്പെട്ടു. 15 വയസ്സുള്ള കൗമാരക്കാരനും മറ്റൊരു പുരുഷനും വെടിയേറ്റു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന കൊല്ലപ്പെട്ട സ്ത്രീയുടെ മുന്‍ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.

വീടിനുള്ളിലുണ്ടായിരുന്നവര്‍ വെടിവയ്പ്പ് ആരംഭിച്ചതോടെ അടുത്ത മുറികളിലേക്ക് ഓടി മാറുകയായിരുന്നു.

മരിച്ചവരുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Other News in this category4malayalees Recommends