കാനഡയിലെ ജോബ് വേക്കന്‍സികള്‍ സെപ്റ്റംബര്‍ മാസത്തില്‍ 3.8% ഉയര്‍ന്നു. 994,800 വേക്കന്‍സികളാണ് ഇപ്പോള്‍ കാനഡയിലുള്ളത്. ഒന്റാരിയോയും, സസ്‌കാചെവാനുമാണ് ഇവയില്‍ അധികവും കൂട്ടിച്ചേര്‍ത്തത്.
ജോബ് വേക്കന്‍സി നിരക്ക് 5.7% വര്‍ദ്ധിച്ചു. ജീവനക്കാരുടെ ക്ഷാമം നിലനില്‍ക്കുമ്പോള്‍ തന്നെ കൂടുതല്‍ വേക്കന്‍സികളിലേക്ക് ആളെ കണ്ടെത്തേണ്ട അവസ്ഥ വരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
സീസണല്‍ കാര്യങ്ങള്‍ മൂലം സെപ്റ്റംബറില്‍ വേക്കന്‍സികളുടെ എണ്ണം ഉയരാറുണ്ട്. ഹെല്‍ത്ത് & സോഷ്യല്‍ അസിസ്റ്റന്‍സ് മേഖലയില്‍ സെപ്റ്റംബറില്‍ 159,500 ഒഴിവുകളാണുള്ളത്. ആഗസ്റ്റിലെ റെക്കോര്‍ഡ് വേക്കന്‍സികളേക്കാള്‍ വീണ്ടും വര്‍ദ്ധിച്ചത്. നഴ്‌സുമാര്‍, ഡോക്ടര്‍, ഫിസിഷ്യന്‍, സര്‍ജന്‍ തുടങ്ങിയവര്‍ക്ക് വന്‍ ഡിമാന്‍ഡാണുള്ളത്.
അക്കോമഡേഷന്‍, ഫുഡ് സര്‍വ്വീസസ് മേഖലയില്‍ 152,400 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ റീട്ടെയില്‍ ട്രേഡില്‍ 117,300 വേക്കന്‍സികളും, മാനുഫാക്ചറിംഗില്‍ 76,000 വേക്കന്‍സികളും റിപ്പോര്‍ട്ട് ചെയ്തു.