എലിസബത്ത് വളരെ മോശമായി ചീത്ത പറഞ്ഞിട്ടുണ്ട്, ക്ഷമ നശിച്ചപ്പോഴാണ് അങ്ങനെയൊരു വീഡിയോ ചെയ്തതെന്ന് ബാല

എലിസബത്ത് വളരെ മോശമായി ചീത്ത പറഞ്ഞിട്ടുണ്ട്, ക്ഷമ നശിച്ചപ്പോഴാണ് അങ്ങനെയൊരു വീഡിയോ ചെയ്തതെന്ന് ബാല
ഭാര്യ എലിസബത്തിനൊപ്പമുള്ള വീഡിയോ പങ്കുവച്ചു കൊണ്ട് വിവാഹമോചിതനാവുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് നടന്‍ ബാല മറുപടി കൊടുത്തിരുന്നു. താന്‍ രണ്ടാമതും തോറ്റു പോയി എന്ന് പറഞ്ഞു കൊണ്ടുള്ള വീഡിയോ പങ്കുവച്ചപ്പോഴാണ് ബാല രണ്ടാമതും വിവാഹമോചിതനായി എന്ന വാര്‍ത്തകള്‍ എത്തിയത്.

ഇതിന് പിന്നിലെ സത്യം വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോള്‍. ബാലയും എലിസബത്തും ഒന്നിച്ച് പങ്കെടുത്ത അഭിമുഖത്തിലാണ് ഇരുവരും പ്രതികരിച്ചത്. താന്‍ ഇതുവരെ കള്ളം പറഞ്ഞിട്ടില്ല. ആര് പറഞ്ഞു എലിസബത്ത് തന്നോട് പിണങ്ങിയിട്ടില്ലെന്ന്. താന്‍ എലിസബത്തിനോടും പിണങ്ങിയിട്ടുണ്ട്.

അത് തങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. ഭാവിയില്‍ ഇനിയെന്ത് സംഭവിച്ചാലും അത് തന്റെ മാത്രം തെറ്റായിരിക്കും. ഒരിക്കലും എലിസബത്തിന്റെ ഭാഗത്ത് നിന്നൊരു തെറ്റുമില്ല. പ്രണയമേ വിജയിക്കുകയുള്ളു. ചിലരില്‍ ചീത്ത സ്വഭാവമുണ്ട്. അവരെ വിശ്വസിക്കരുത്.

ചില വാര്‍ത്തകള്‍ കാണുമ്പോള്‍ എലിസബത്ത് പ്രതികരിക്കാറുണ്ട്. തന്നെ വളരെ മോശമായി ചീത്ത വരെ പറഞ്ഞിട്ടുണ്ട്. പല കാര്യങ്ങളും വാര്‍ത്ത കേള്‍ക്കുമ്പോഴാണ് താന്‍ അറിയുന്നത്. പലരും പലതും പറഞ്ഞ് തുടങ്ങി ക്ഷമ നശിച്ചപ്പോഴാണ് ഞാനങ്ങനെ ഒരു വീഡിയോ ഇട്ടത് എന്നാണ് ബാല പറയുന്നത്.

ബാലയെ ചീത്ത പറയാനുള്ള കാരണം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച വീഡിയോ ആണെന്ന് എലിസബത്ത് പറയുന്നു. ആ വീഡിയോ ആവശ്യമില്ലായിരുന്നു. അതിലൂടെയാണ് വാര്‍ത്ത വന്നത്. അതുകൊണ്ടാണ് വഴക്ക് പറഞ്ഞത് എന്നാണ് എലിസബത്ത് പറയുന്നത്.

Other News in this category4malayalees Recommends