ഞങ്ങളുടെ ബുള്‍ഡോസര്‍ യുപിയില്‍ നിന്ന് കലാപങ്ങള്‍ തുടച്ചുനീക്കി, കലാപ കേസുകളില്‍ പ്രതിയായാല്‍ ഇത് തന്നെയാകും നടപടി : യോഗി ആദിത്യനാഥ്

ഞങ്ങളുടെ ബുള്‍ഡോസര്‍ യുപിയില്‍ നിന്ന് കലാപങ്ങള്‍ തുടച്ചുനീക്കി, കലാപ കേസുകളില്‍ പ്രതിയായാല്‍ ഇത് തന്നെയാകും നടപടി : യോഗി ആദിത്യനാഥ്
ഉത്തര്‍ പ്രദേശില്‍ കലാപകാരികളെ വിജയകരമായി അടിച്ചമര്‍ത്തിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തങ്ങളുടെ ബുള്‍ഡോസറുകള്‍ ആണ് ഉത്തര്‍പ്രദേശില്‍ കലാപങ്ങള്‍ തുടച്ചുനീക്കിയതെന്ന് എന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞു.

കലാപ കേസുകളില്‍ പ്രതിയായാല്‍ ഇത് തന്നെയാകും ഭാവിയിലും നടപടി എന്ന മുന്നറിയിപ്പ് കൂടിയാണ് യോഗി ആദിത്യനാഥ് നല്‍കിയത്. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും കലാപകാരികളെ പിന്തുണയ്ക്കുകയാണ് ചെയ്തതെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.

'കലാപകാരികളായവരോട് ബി.ജെ.പിക്ക് ഒരു മൃദുസമീപനവുമില്ല. അവര്‍ക്കെതിരെ ബി.ജെ.പി ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും കലാപകാരികളെയും വിഘടനവാദികളെയും എല്ലാം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്' യോഗി ആദിത്യനാഥ് പറഞ്ഞു.

ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. ഈ സമയത്ത് സംസ്ഥാനത്ത് ക്യാമ്പ് ചെയ്താണ് ആദിത്യനാഥ് പ്രചാരണം നടത്തുന്നത്. അതേസമയം താരപ്രചാരകരെ നിരന്തരം ഗുജറാത്തിലേക്ക് കൊണ്ട് വരുന്ന ബി.ജെ.പി നടപടിയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.Other News in this category4malayalees Recommends