ഏഷ്യാ കപ്പിനായി ടീം ഇന്ത്യ പാകിസ്ഥാനിലെത്തിയില്ലെങ്കില്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കും ; റമീസ് രാജ

ഏഷ്യാ കപ്പിനായി ടീം ഇന്ത്യ പാകിസ്ഥാനിലെത്തിയില്ലെങ്കില്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കും ; റമീസ് രാജ
ഏഷ്യാ കപ്പിനായി ടീം ഇന്ത്യ പാകിസ്ഥാനിലെത്തിയില്ലെങ്കില്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പിസിബി ചെയര്‍മാന്‍ റമീസ് രാജ. 2023ലെ ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിസിസിഐയ്‌ക്കെതിരെ റമീസ് രാജ തുറന്നടിച്ചത്.

'അടുത്ത വര്‍ഷം(2023) ഇന്ത്യ വേദിയാവേണ്ട ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ കളിക്കുന്നില്ലെങ്കില്‍ ആരാണ് മത്സരം കാണാനുണ്ടാവുക. ഞങ്ങള്‍ക്ക് കൃത്യമായ നിലപാടുണ്ട്. ഇന്ത്യന്‍ ടീം ഏഷ്യാ കപ്പിനായി പാകിസ്ഥാനിലെത്തിയാല്‍ ഞങ്ങള്‍ ലോകകപ്പിനായി ഇന്ത്യയിലേക്ക് വരും. ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് വരില്ലെങ്കില്‍ ഞങ്ങളില്ലാതെ ലോകകപ്പ് കളിക്കേണ്ടിവരും' റമീസ് രാജ പറഞ്ഞു.

ഇന്ത്യയോട് ആരും ഭീഷണി സ്വരത്തില്‍ സംസാരിക്കേണ്ടെന്നും പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ടീമുകളും അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കുമെന്നും ഇന്ത്യന്‍ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കിയതും ശ്രദ്ധേയമായി. ഇന്ത്യ പാകിസ്ഥാനില്‍ കളിക്കണോ എന്ന കാര്യം തീരുമാനിക്കേണ്ടത് ബിസിസിഐ അല്ലെന്നും ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമാണ് പ്രധാനമെന്നും പുതിയ ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends