ഷാര്‍ലെറ്റ് രാജകുമാരി എഡിന്‍ബര്‍ഗ് ഡച്ചസാകും! രാജ്ഞിക്ക് അര്‍ഹിക്കുന്ന ആദരവാക്കി പദവി മാറ്റും; സിംഹാസനത്തിലേക്ക് മൂന്നാമത്തെ അവകാശിയ്ക്ക് പദവി സമ്മാനം നല്‍കാന്‍ മോഹിച്ച് ചാള്‍സ് രാജാവ്; ചവിട്ട് സ്വന്തം സഹോദരനും

ഷാര്‍ലെറ്റ് രാജകുമാരി എഡിന്‍ബര്‍ഗ് ഡച്ചസാകും! രാജ്ഞിക്ക് അര്‍ഹിക്കുന്ന ആദരവാക്കി പദവി മാറ്റും; സിംഹാസനത്തിലേക്ക് മൂന്നാമത്തെ അവകാശിയ്ക്ക് പദവി സമ്മാനം നല്‍കാന്‍ മോഹിച്ച് ചാള്‍സ് രാജാവ്; ചവിട്ട് സ്വന്തം സഹോദരനും

എഡ്വാര്‍ഡ് രാജകുമാരനെ എഡിന്‍ബര്‍ഗ് ഡ്യൂക്കായി അവരോധിക്കാന്‍ ചാള്‍സ് രാജാവ് മടിക്കുന്നതിന് പിന്നിലെ കാരണം പുറത്ത്. ഈ സ്ഥാനപ്പേര് ഷാര്‍ലെറ്റ് രാജകുമാരിക്കായി രാജാവ് റിസേര്‍വ് ചെയ്ത് വെയ്ക്കുന്നതായാണ് മെയില്‍ റിപ്പോര്‍ട്ട്.


തന്റെ ഇളയ സഹോദരന് ഈ സ്ഥാനപ്പേര് നിഷേധിക്കാന്‍ രാജാവ് കണ്ടെത്തിയ കാരണം എന്തെന്ന് മാസങ്ങളായി അഭ്യൂഹം പരന്നിരുന്നു. കഴിഞ്ഞ വര്‍ഷം പിതാവിന്റെ മരണശേഷം എഡ്വാര്‍ഡിന് ഈ പദവി ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

'ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഈ സ്ഥാനപ്പേര് ഷാര്‍ലെറ്റ് രാജകുമാരിക്ക് നല്‍കണമെന്നാണ് രാജാവിന്റെ മനസ്സ്', ഒരു ശ്രോതസ്സ് വ്യക്തമാക്കി. ഇത് രാജ്ഞിക്ക് അര്‍ഹിക്കുന്ന ആദരവ് കൂടിയായി മാറും. എഡിന്‍ബര്‍ഗ് ഡച്ചസ് പദവി രാജ്ഞിയുടേതായിരുന്നു. തന്റെ പിന്‍ഗാമികളെ അടയാളപ്പെടുത്താന്‍ രാജാവ് ഈ വഴി ഉപയോഗിച്ചേക്കാം, റിപ്പോര്‍ട്ട് പറഞ്ഞു.

വെയില്‍സ് രാജകുമാരന്റെ രണ്ടാമത്തെ കുട്ടിയായ ഷാര്‍ലെറ്റ് സിംഹാസനത്തിലേക്കുള്ള വഴിയില്‍ മൂന്നാമതാണുള്ളത്. പിതാവ് വില്ല്യം രാജകുമാരനും, സഹോദരന്‍ ജോര്‍ജ്ജ് രാജകുമാരനുമാണ് രാജകുമാരിയുടെ മുന്നിലുള്ളത്. വെയില്‍സ് രാജകുമാരി ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിച്ച് ഇരിക്കുമ്പോഴാണ് ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നാലും ആണ്‍കുഞ്ഞിന്റെ അവകാശം ലഭിക്കുന്ന രീതിയില്‍ നിയമം മാറ്റിയത്.
Other News in this category4malayalees Recommends