എന്‍എച്ച്എസിനെ സംരക്ഷിക്കാന്‍ വിന്ററില്‍ സൈന്യമിറങ്ങും! ആംബുലന്‍സ് ഓടിക്കാനും, ആശുപത്രി സേവനങ്ങള്‍ക്കും സൈനികര്‍; നഴ്‌സുമാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് എന്‍എച്ച്എസ് ജീവനക്കാര്‍ സമരത്തിന് ഇറങ്ങുമ്പോള്‍ വൈറ്റ്ഹാളിന്റെ എമര്‍ജന്‍സി പദ്ധതി രക്ഷിക്കുമോ?

എന്‍എച്ച്എസിനെ സംരക്ഷിക്കാന്‍ വിന്ററില്‍ സൈന്യമിറങ്ങും! ആംബുലന്‍സ് ഓടിക്കാനും, ആശുപത്രി സേവനങ്ങള്‍ക്കും സൈനികര്‍; നഴ്‌സുമാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് എന്‍എച്ച്എസ് ജീവനക്കാര്‍ സമരത്തിന് ഇറങ്ങുമ്പോള്‍ വൈറ്റ്ഹാളിന്റെ എമര്‍ജന്‍സി പദ്ധതി രക്ഷിക്കുമോ?

ഈ വിന്ററില്‍ ആയിരക്കണക്കിന് എന്‍എച്ച്എസ് ജീവനക്കാര്‍ കഠിനാധ്വാനത്തിന് ആനുപാതികമായി വരുമാനം വേണമെന്ന് ആവശ്യപ്പെട്ട് സമരത്തിന് ഇറങ്ങുകയാണ്. ഈ ഘട്ടത്തില്‍ എന്‍എച്ച്എസ് തകരാതെ സംരക്ഷിക്കാന്‍ സൈന്യത്തെ രംഗത്തിറക്കാനാണ് ഗവണ്‍മെന്റ് അടിയന്തര പദ്ധതി വിഭാവനം ചെയ്യുന്നത്. ആംബുലന്‍സ് ഓടിക്കാനും, ഫ്രണ്ട്‌ലൈന്‍ ഹോസ്പിറ്റല്‍ റോളുകളിലും സൈനികര്‍ എത്തിച്ചേരും.


വരുന്ന ആഴ്ചകളില്‍ നഴ്‌സുമാര്‍ക്കൊപ്പം തെരുവിലിറങ്ങുന്ന കാര്യത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരും, പാരാമെഡിക്കുകളും വോട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഈ ഘട്ടത്തിലാണ് ഹെല്‍ത്ത്, ഡിഫന്‍സ് അധികൃതര്‍ അടിയന്തര പദ്ധതി തയ്യാറാക്കി വെയ്ക്കുന്നത്.

ഡിസംബറില്‍ സമരത്തിന് ഇറങ്ങുന്ന തീയതി നഴ്‌സുമാര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ആര്‍സിഎന്നിന് പുറമെ 100,000 എന്‍എച്ച്എസ് ജോലിക്കാര്‍ അംഗങ്ങളായിട്ടുള്ള യുണൈറ്റ് യൂണിയനും ബാലറ്റിംഗ് നടത്തുകയാണ്. ഇതോടെ ഏകദേശം 850,000 എന്‍എച്ച്എസ് ജീവനക്കാരാണ് ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ബാലറ്റ് നടത്തുകയോ, സമരത്തിന് ഇറങ്ങുകയോ ചെയ്യുക.

നഴ്‌സുമാര്‍, ജൂനിയര്‍ ഡോക്ടര്‍മാര്‍, മിഡ്‌വൈഫ്, ബ്ലഡ്, ട്രാന്‍സ്പ്ലാന്റ് സേവനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരെല്ലാം സമരത്തില്‍ പങ്കെടുക്കാന്‍ സാധ്യതയേറുകയാണ്. എന്‍എച്ച്എസിലെ കാത്തിരിപ്പ് റെക്കോര്‍ഡുകള്‍ കീഴടക്കുന്ന സമയത്താണ് സമ്മര്‍ദം വര്‍ദ്ധിപ്പിച്ച് സമരം വരുന്നത്. ഇതോടെയാണ് സൈനിക സഹായം ഉപയോഗിച്ച് എന്‍എച്ച്എസിനെ സംരക്ഷിച്ച് നിര്‍ത്താന്‍ ഗവണ്‍മെന്റ് തയ്യാറെടുക്കുന്നതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Other News in this category4malayalees Recommends