ഒരു ചതിയനെ ഒരിക്കലും മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ലെന്ന സച്ചിന്‍ പൈലറ്റിനെതിരെയുള്ള ഗെഹ്ലോട്ടിന്റെ പ്രസ്താവന വിവാദത്തില്‍

ഒരു ചതിയനെ ഒരിക്കലും മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ലെന്ന സച്ചിന്‍ പൈലറ്റിനെതിരെയുള്ള ഗെഹ്ലോട്ടിന്റെ പ്രസ്താവന വിവാദത്തില്‍
രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഒരിടവേളക്ക് ശേഷം വീണ്ടും അധികാരത്തര്‍ക്കം തലപൊക്കിയതിന്റെ അതൃപ്തിയിലാണ് എഐസിസിസി നേതൃത്വം. അധികാരത്തര്‍ക്കത്തിനൊപ്പം മുഖ്യമന്ത്രി അശോക് ഗെലോട്ട് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ പൈലറ്റിനെതിരെ നടത്തിയ ചില പദപ്രയോഗങ്ങളാണ് നേതൃത്വത്തെ കൂടുതല്‍ ചൊടുപ്പിച്ചത്.

സച്ചിന്‍ പൈലറ്റ് ചതിയനാണെന്നാണ് അഭിമുഖത്തില്‍ ഗെലോട്ട് തുറന്നടിച്ചത്. ഒരു ചതിയനെ ഒരിക്കലും മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ല. പത്ത് എംഎല്‍എമാരുടെ പോലും പിന്തുണയില്ലാത്ത സച്ചിനെ ഹൈക്കമാന്‍ഡിന് മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാനാണ് സച്ചിന്‍ നേരത്തെ ശ്രമിച്ചതെന്നുമാണ് 2020 ലെ രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രതിസന്ധിയെ ഓര്‍മ്മിപ്പിച്ച് ഗെലോട്ട് തുറന്നടിച്ചത്. ഈ പരാമര്‍ശങ്ങള്‍ വലിയ വിവാദമായി.

കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നിന്നും ഗെലോട്ടിന്റെ വാക്കുകള്‍ക്കെതിരെ വലിയ എതിര്‍പ്പാണ് ഇതിനോടകം ഉയര്‍ന്നത്. ഗെലോട്ട് കടുത്ത പദങ്ങള്‍ ഉപയോഗിക്കരുതായിരുന്നുവെന്നാണ് പാര്‍ട്ടി വക്താവ് ജയറാം രമേശ് അഭിപ്രായപ്പെട്ടത്. പാര്‍ട്ടിയാണ് വലുത്, നേതാക്കളല്ല പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന തീരുമാനമുണ്ടാകണമെന്നും ജയറാം രമേശ് നിര്‍ദ്ദേശിച്ചു. പ്രശ്‌നപരിഹാരത്തിന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നേരിട്ട് ഇടപെടും. ഗലോട്ടിനെയും സച്ചിനെയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്താനാണ് നീക്കം.

Other News in this category



4malayalees Recommends