അഞ്ചുവയസ്സുകാരന് നേരെ പെരുമ്പാമ്പിന്റെ ആക്രമണം ; കുഞ്ഞിനെ രക്ഷിച്ചത് അച്ഛനും മുത്തശ്ശനും ചേര്‍ന്ന്

അഞ്ചുവയസ്സുകാരന് നേരെ പെരുമ്പാമ്പിന്റെ ആക്രമണം ; കുഞ്ഞിനെ രക്ഷിച്ചത് അച്ഛനും മുത്തശ്ശനും ചേര്‍ന്ന്
ഓസ്‌ട്രേലിയയില്‍ അഞ്ചുവയസ്സുകാരന് നേരെ പെരുമ്പാമ്പിന്റെ ആക്രമണം. വീടിനു സമീപത്തെ സ്വിമ്മിംഗ് പൂളിന് അരികില്‍ വച്ചായിരുന്നു ആക്രമണം. അഞ്ചുവയസ്സുകാരനെ കടിച്ചെടുത്ത പെരുമ്പാമ്പ് കുട്ടിയുമായി നീങ്ങുന്നതിനിടയില്‍ സ്വിമ്മിങ് പൂളില്‍ വീണു. വെള്ളത്തില്‍ വീണിട്ടും കുട്ടിയെ വിടാതിരുന്ന പെരുമ്പാമ്പില്‍ നിന്നും ഒടുവില്‍ കുട്ടിയെ രക്ഷിച്ചത് അച്ഛനും മുത്തശ്ശനും ചേര്‍ന്ന്.

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ ബൈറോണ്‍ ബേ ഏരിയയിലെ തന്റെ വീട്ടിലെ കുളത്തിന്റെ അരികിലൂടെ നടക്കുമ്പോഴാണ് അഞ്ച് വയസുകാരനായ ബ്യൂ ബ്ലേക്കിന് നേരെ പെരുമ്പാമ്പിന്റെ ആക്രമണം ഉണ്ടായത്. കുട്ടിയുടെ അച്ഛനും മുത്തശ്ശനും സമീപത്ത് തന്നെ ഉണ്ടായിരുന്നു. കാലില്‍ പിടികൂടിയ പെരുമ്പാമ്പ് കുട്ടിയുമായി വെള്ളത്തിനുള്ളിലേക്ക് വീണു. പക്ഷേ, എന്നിട്ടും പാമ്പ് കുട്ടിയുടെ കാലിലെ പിടിത്തം വിട്ടില്ല. ഉടന്‍ തന്നെ കുട്ടിയുടെ മുത്തശ്ശന്‍ വെള്ളത്തിനുള്ളിലേക്ക് ചാടുകയും കുട്ടിയെയും പാമ്പിനെയും ഒരുമിച്ച് കരയിലേക്ക് എടുത്ത് ഇടുകയും ചെയ്തു.

ഏകദേശം മൂന്നു മീറ്ററോളം നീളം ഉണ്ടായിരുന്നു ഈ പാമ്പിന് ,അതായത് കുട്ടിയെക്കാള്‍ രണ്ടിരട്ടി വലിപ്പമുണ്ടായിരുന്നു പാമ്പിന്. വെള്ളത്തില്‍ നിന്ന് കരയിലേക്ക് എടുത്തിട്ടപ്പോഴും പാമ്പ് കുട്ടിയുടെ കാലില്‍ നിന്നും പിടിത്തം വിട്ടില്ല. ഉടന്‍തന്നെ കരയ്ക്ക് ഉണ്ടായിരുന്ന കുഞ്ഞിന്റെ അച്ഛന്‍ കുട്ടിയുടെ കാലില്‍ നിന്ന് വിടുവിച്ചതിന് ശേഷം പാമ്പിനെ ദൂരേക്ക് വലിച്ചെറിഞ്ഞു. പാമ്പിന്റെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ കുട്ടി ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

Other News in this category



4malayalees Recommends