ഭര്‍ത്താവിനെതിരെ വരുന്ന ട്രോളുകളെ കൈകാര്യം ചെയ്യേണ്ടി വരും: ശ്രിയ ശരണ്‍

ഭര്‍ത്താവിനെതിരെ വരുന്ന ട്രോളുകളെ കൈകാര്യം ചെയ്യേണ്ടി വരും: ശ്രിയ ശരണ്‍
തനിക്കും ഭര്‍ത്താവിനും നേരെ ഉയരുന്ന ട്രോളുകളെ കുറിച്ച് പറഞ്ഞ് നടി ശ്രിയ ശരണ്‍. റഷ്യന്‍ ടെന്നീസ് പ്ലെയറും ബിസിനസ്മാനുമായ ആന്‍ഡ്രി കൊസ്ച്ചീവ് ആണ് ശ്രിയയുടെ ഭര്‍ത്താവ്. 2018ല്‍ ആണ് ശ്രിയയും ആന്‍ഡ്രിയും വിവാഹിതരായത്. തങ്ങള്‍ക്ക് നേരെ വരുന്ന ട്രോളുകളോട് ഭര്‍ത്താവിന് ദേഷ്യമാണ് തോന്നാറുള്ളത് എന്നാണ് ശ്രിയ പറയുന്നത്.

ട്രോളുകള്‍ തമാശ ആണെങ്കില്‍ ആന്‍ഡ്രി വായിക്കുകയും തങ്ങള്‍ ചിരിച്ചു തള്ളുകയും ചെയ്യും. എന്നാല്‍ അടുത്തിടെ അദ്ദേഹത്തെ കുറിച്ച് മോശമായ ഒരു ട്രോള്‍ വന്നിരുന്നു. 'ഈ വെള്ളക്കാരനെ എന്തിനാണ് വിവാഹം കഴിച്ചത്?' എന്നായിരുന്നു ട്രോള്‍. ആന്‍ഡ്രി ശരിക്കും അസ്വസ്ഥനായി,താരം പറയുന്നു.

Other News in this category4malayalees Recommends