'ആരാണ് അല്‍ഫോണ്‍സ് പുത്രന്‍ എന്ന് കമന്റ് ; 'എന്റെ പടം റിലീസ് ചെയ്യുമ്പോള്‍ തിയേറ്ററിലേക്ക് വാ അപ്പോള്‍ മനസിലാകുമെന്ന് സംവിധായകന്റെ മറുപടി

'ആരാണ് അല്‍ഫോണ്‍സ് പുത്രന്‍ എന്ന് കമന്റ് ; 'എന്റെ പടം റിലീസ് ചെയ്യുമ്പോള്‍ തിയേറ്ററിലേക്ക് വാ അപ്പോള്‍ മനസിലാകുമെന്ന് സംവിധായകന്റെ മറുപടി
അല്‍ഫോണ്‍സ് പുത്രന്റെ 'ഗോള്‍ഡ്' ചിത്രത്തിന്റെ റിലീസിനായാണ് പ്രേക്ഷകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിന് പിന്നാലെ എത്തിയ കമന്റിന് സംവിധായകന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'ആരാണ് അല്‍ഫോണ്‍സ് പുത്രന്‍' എന്ന കമന്റിനാണ് സംവിധായകന്‍ മറുപടി പറഞ്ഞത്.

'എന്റെ പടം റിലീസ് ചെയ്യുമ്പോള്‍ തിയേറ്ററിലേക്ക് വാ. അപ്പോള്‍ മനസിലാകും ഞാന്‍ ആരാണെന്ന്' എന്നായിരുന്നു പുത്രന്റെ മറുപടി. സംവിധായകന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സംവിധായകന്റെ മറുപടിയുടെ പശ്ചാത്തലത്തില്‍ രസകരങ്ങളായ ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.

Other News in this category



4malayalees Recommends