എന്‍എച്ച്എസിനെ രക്ഷപ്പെടുത്താന്‍ വാക്‌സിന്‍-സ്റ്റൈല്‍ ടാക്‌സ് ഫോഴ്‌സുമായി ഋഷി സുനാക്; 113 മില്ല്യണ്‍ പൗണ്ടിന്റെ അധിക ഫണ്ടിംഗ് വരും; ക്യാന്‍സര്‍ വാക്‌സിന്‍ മുതല്‍ അമിതവണ്ണം നേരിടാന്‍ വരെ പണമിറക്കും

എന്‍എച്ച്എസിനെ രക്ഷപ്പെടുത്താന്‍ വാക്‌സിന്‍-സ്റ്റൈല്‍ ടാക്‌സ് ഫോഴ്‌സുമായി ഋഷി സുനാക്; 113 മില്ല്യണ്‍ പൗണ്ടിന്റെ അധിക ഫണ്ടിംഗ് വരും; ക്യാന്‍സര്‍ വാക്‌സിന്‍ മുതല്‍ അമിതവണ്ണം നേരിടാന്‍ വരെ പണമിറക്കും

എന്‍എച്ച്എസിനെ സംരക്ഷിക്കാനും, അതിനെ ഭാവിയിലേക്കായി ഒരുക്കാനും ലക്ഷ്യമിട്ട് നാലിന വാക്‌സിന്‍-സ്റ്റൈല്‍ ടാസ്‌ക്‌ഫോഴ്‌സിനെ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ഋഷി സുനാക്. ക്യാന്‍സര്‍ വാക്‌സിന് പണം നല്‍കാനും, അമിതവണ്ണം നേരിടാനും, മാനസിക ആരോഗ്യം, അഡിക്ഷന്‍ പ്രശ്‌നങ്ങള്‍ എന്നിവയെ നേരിടാനുമായി 113 മില്ല്യണ്‍ പൗണ്ടാണ് പ്രധാനമന്ത്രി പ്രഖ്യാപിക്കുക.


എന്‍എച്ച്എസിന് നല്‍കുന്ന ബില്ല്യണ്‍ കണക്കിന് ഫണ്ട് പാഴാക്കാതെ നോക്കുകയാണ് സുനാകിന്റെ ടാക്‌സ് ഫോഴ്‌സിന്റെ ലക്ഷ്യം. ഭാവിയിലേക്കുള്ള അത്ഭുതപ്പെടുത്തുന്ന മരുന്നുകള്‍ക്കായി ഫണ്ട് ചെയ്യാനും ഈ സംഘം തയ്യാറാകും. പ്രധാനമന്ത്രിക്ക് പുറമെ ഹെല്‍ത്ത്, ബിസിനസ്സ് സെക്രട്ടറിമാരും ഇന്‍ഡസ്ട്രി മേധാവികളെയും, ആഗോള സിഇഒമാരെയും, എന്‍എച്ച്എസ് മേധാവികളുമായും കൂടിക്കാഴ്ച നടത്തും.

വാക്‌സിന്‍ മേധാവി കെയ്റ്റ് ബിന്‍ഹാം ഓരോ ദൈത്യത്തിനും ആവശ്യമായി പുതിയ വിദഗ്ധരെ ചെയര്‍മാന്‍മാരായി അപ്പോയിന്റ് ചെയ്യാന്‍ സഹായിക്കും. പുതിയ സാങ്കേതികവിദ്യയില്‍ ഗവേഷണവും, ഇന്നൊവേഷനും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണിത്.

'രോഗികള്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഈ ഫണ്ടിംഗ് സഹായിക്കും. സിസ്റ്റത്തിന് മേലുള്ള സമ്മര്‍ദം കുറയ്ക്കാനും ഉപകരിക്കും. മെഡിക്കല്‍ നേട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ ആദ്യത്തെ ഗുണഭോക്താക്കളായി മാറാനും നമുക്ക് കഴിയും', പ്രധാനമന്ത്രി വ്യക്തമാക്കി.

എന്‍എച്ച്എസിന് മില്ല്യണ്‍ കണക്കിന് പൗണ്ട് ലാഭിക്കാന്‍ ഇതുവഴി സാധിക്കുമെന്നും ഋഷി സുനാക് പറഞ്ഞു. മഹാമാരി കാലത്ത് ജീവന്‍രക്ഷാ വാക്‌സിനുകള്‍ അതിവേഗത്തില്‍ സ്വരൂപിക്കാന്‍ വഴിയൊരുക്കിയ വാക്‌സിന്‍ ടാക്‌സ്‌ഫോഴ്‌സ് മാതൃകയാണ് ഇതില്‍ പിന്തുടരുക.
Other News in this category



4malayalees Recommends