ആഴ്ചയില്‍ നാലു ദിവസം മാത്രം ജോലി !! ഉത്പാദന ക്ഷമത കൂടും ; ഫ്രാന്‍സില്‍ നടപ്പാക്കിയ നയം വിജയം കണ്ടതോടെ വിപ്ലവകരമായ മാറ്റം വരുത്താന്‍ നീക്കം ; ബ്രിട്ടനിലെ നൂറോളം കമ്പനികള്‍ പരീക്ഷണത്തിന്

ആഴ്ചയില്‍ നാലു ദിവസം മാത്രം ജോലി !! ഉത്പാദന ക്ഷമത കൂടും ; ഫ്രാന്‍സില്‍ നടപ്പാക്കിയ നയം വിജയം കണ്ടതോടെ വിപ്ലവകരമായ മാറ്റം വരുത്താന്‍ നീക്കം ; ബ്രിട്ടനിലെ നൂറോളം കമ്പനികള്‍ പരീക്ഷണത്തിന്
ആഴ്ചയില്‍ മൂന്നു ദിവസം അവധി, നാലു ദിവസം മാത്രം ജോലി... കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരുടേയും മനസു നിറയും. നൂറു കമ്പനികളിലെ 2600 ഓളം ജീവനക്കാര്‍ക്ക് ഇനി പുതിയ രീതിയാണ്. ആഴ്ചയില്‍ അഞ്ചു ദിവസം ജോലി ചെയ്തിരുന്ന സ്ഥാനത്ത് ഇനി നാലു ദിവസം പ്രവൃത്തിദിനം. കമ്പനികളുടെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ജീവനക്കാരുടെ ഈ പ്രവൃത്തിദിനം കുറയ്ക്കല്‍ സഹായിക്കുമെന്നാണ് ഒരു പക്ഷം പറയുന്നത്. ആഗോള മാര്‍ക്കറ്റിങ് കമ്പനിയായ ആവിനും ആറ്റം ബാങ്കും പുതിയ സജ്ജീകരണം പരീക്ഷണാടിസ്ഥാനത്തില്‍ നടത്താന്‍ ആലോചിക്കുന്നുണ്ട്. ഇരു കമ്പനികളിലായി 450 ഓളം ജീവനക്കാര്‍ക്കാണ് ഇത്രയും അവധി ദിനം ലഭിക്കുക.

ഇതൊരു മികച്ച പരീക്ഷണം കൂടിയാണ്. കാരണം ഫ്രാന്‍സില്‍ ഇതു പരീക്ഷിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഉത്പാദന ക്ഷമത കൂടി. വിപ്ലവകരമായ ഫലമാണെന്നാണ് വിലയിരുത്തിയത്. ഒന്നര വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ രീതികള്‍ മാറി. കസ്റ്റമര്‍ സര്‍വീസും, റിലേഷന്‍സും കമ്പനിയോടുള്ള ജീവനക്കാരുടെ ആത്മാര്‍ത്ഥയിലും എല്ലാം വലിയ മാറ്റം സംഭവിച്ചു. ഈ മാറ്റം യുകെയിലും ലഭിക്കുമോ എന്നാണ് നോക്കുക. ആറു മാസമാണ് പരീക്ഷണം.

കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ്, ബോസ്റ്റണ്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരും ഈ പരീക്ഷണ പിരിധിയിലുണ്ട്. ആഴ്ചയില്‍ നാല് പ്രവൃത്തി ദിനങ്ങള്‍ നടപ്പിലാക്കിയ കമ്പനികള്‍ക്കിടയില്‍ സെപ്തംബറില്‍ നടന്ന സര്‍വേയില്‍ 88 ശതമാനം കമ്പനികള്‍ക്കു ഗുണകരമായ അനുഭവമാണ് ഉണ്ടായത്. 95 ശതമാനവും ഉത്പാദന ക്ഷമത കുറഞ്ഞില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ സര്‍വേയില്‍ പകുതി കമ്പനികള്‍ മാത്രമാണ് പങ്കെടുത്തത്. 10ല്‍ 9 കമ്പനികളും ഇതേ രീതി തുടരുമെന്നും അവകാശപ്പെട്ടു.

Other News in this category4malayalees Recommends