നടി മഞ്ജിമ വിവാഹിതയായി

നടി മഞ്ജിമ വിവാഹിതയായി


നടി മഞ്ജിമ മോഹനും നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി. ചെന്നൈയിലെ ഗ്രീന്‍ മിഡോസ് റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ബാലതാരമായി അഭിനയരംഗത്ത് എത്തി പിന്നീട് നായികയായി തിളങ്ങിയ താരമാണ് മഞ്ജിമ.

ഛായാഗ്രാഹകനായ വിപിന്‍ മോഹന്റെ മകളാണ്. 'കളിയൂഞ്ഞാല്‍' എന്ന മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് തുടക്കം. 'മയില്‍പ്പീലിക്കാവ്', 'സാഫല്യം', 'പ്രിയം' എന്നീ സിനിമകളിലെ മഞ്ജിമയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.


Other News in this category



4malayalees Recommends