വിജയശ്രീലാളിതനായി ഡാനിയേല്‍ ആന്‍ഡ്രൂസ്; വിക്ടോറിയ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കയറിയ പ്രീമിയര്‍ ആദ്യ 100 ദിനങ്ങള്‍ സ്‌പെഷ്യലാക്കും; തകര്‍ന്നടിഞ്ഞ് കൊളീഷനും, ലിബറലുകളും

വിജയശ്രീലാളിതനായി ഡാനിയേല്‍ ആന്‍ഡ്രൂസ്; വിക്ടോറിയ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കയറിയ പ്രീമിയര്‍ ആദ്യ 100 ദിനങ്ങള്‍ സ്‌പെഷ്യലാക്കും; തകര്‍ന്നടിഞ്ഞ് കൊളീഷനും, ലിബറലുകളും

വിക്ടോറിയ സ്‌റ്റേറ്റ് പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രവചനങ്ങളെ അപ്രസക്തമാക്കി ലേബര്‍ വിജയം. ഏതാനും സീറ്റുകളിലെ ഫലം മാത്രം പുറത്തുവരാന്‍ ബാക്കിനില്‍ക്കുമ്പോള്‍ ലേബര്‍ പാര്‍ട്ടി വ്യക്തമായ ആധിപത്യം നേടിക്കഴിഞ്ഞു. ഈ വിജയമുന്നേറ്റത്തില്‍ കൊളീഷന്‍ തകര്‍ന്നടിയുകയും, ലിബറല്‍ പാര്‍ട്ടി ഭാവിയെ ആശങ്കയോടെ നോക്കിക്കാണുകയുമാണ് ചെയ്യുന്നത്.


മൂന്നാം വട്ടവും പ്രീമിയറായി തെരഞ്ഞെടുക്കപ്പെട്ടതോടെ ആദ്യ 100 ദിനങ്ങള്‍ കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ളതാക്കി മാറ്റുമെന്ന് ഡാനിയേല്‍ ആന്‍ഡ്രൂസ് വാഗ്ദാനം ചെയ്തു. ഏഴ് തെരഞ്ഞെടുപ്പുകളില്‍ ആറ് തവണയും വിജയിച്ച ലേബര്‍, ആന്‍ഡ്രൂസിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ മൂന്നാം വിജയമാണ് നേടിയത്.

ലോവര്‍ ഹൗസ് സീറ്റുകളില്‍ ലേബര്‍ 52 സീറ്റുകളെങ്കിലും നേടിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമുള്ള 45 സീറ്റുകളെ മറികടക്കാന്‍ ലേബറിന് കഴിഞ്ഞിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് കാര്യങ്ങള്‍ മാറ്റമില്ലാതെ തുടരും.

സബര്‍ബന്‍ റെയില്‍ ലൂപ്പ്, ലെവല്‍ ക്രോസിംഗ് ഒഴിവാക്കല്‍, കൂടുതല്‍ ഹെല്‍ത്ത് കെയര്‍ ജോലിക്കാരെ നിയോഗിക്കല്‍, ക്ഷീണിതമായ ഹെല്‍ത്ത് സിസ്റ്റത്തെ പുനരുദ്ധരിക്കല്‍ എന്നിവയുമായി ഗവണ്‍മെന്റ് മുന്നോട്ട് പോകും.

അതേസമയം സ്‌റ്റേറ്റിന്റെ കടക്കെണി ആശങ്കയായി തുടരും. 2025-26ലേക്ക് ആവശ്യമായ അധിക തുക അടിയന്തര ഫണ്ടുകളില്‍ നിന്നും പിന്‍വലിക്കാനാണ് സര്‍ക്കാര്‍ പദ്ധതി.
Other News in this category4malayalees Recommends