ഇറച്ചിവെട്ട് കത്തിയുമായി യുവതിയുടെ മുറിയില്‍ അതിക്രമിച്ച് കടന്നു; ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പ്രതിയെ അറസ്റ്റ് ചെയ്ത് എന്‍എസ്ഡബ്യു പോലീസ്

ഇറച്ചിവെട്ട് കത്തിയുമായി യുവതിയുടെ മുറിയില്‍ അതിക്രമിച്ച് കടന്നു; ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പ്രതിയെ അറസ്റ്റ് ചെയ്ത് എന്‍എസ്ഡബ്യു പോലീസ്

സിഡ്‌നിയിലെ വീട്ടില്‍ കടന്നുകയറി യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇറച്ചിവെട്ടുന്ന കത്തിയുമായി വീട്ടിലെത്തിയ അക്രമി ഇവരെ ഭീഷണിപ്പെടുത്തി ലൈംഗികമായി അക്രമിക്കുകയായിരുന്നു.


സിഡ്‌നി വെസ്റ്റ്, ഓബേണിലെ പാര്‍ക്ക് റോഡിലുള്ള യുവതിയുടെ വീട്ടിലെ ബെഡ്‌റൂമിലാണ് വൈകുന്നേരം 6.35-ഓടെ അപരിചിതന്‍ എത്തിയത്. ഇയാള്‍ ഇറച്ചിവെട്ട് കത്തി കൈയില്‍ കരുതിയിരുന്നതായി എന്‍എസ്ഡബ്യു പോലീസ് വ്യക്തമാക്കി.

യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി അക്രമിച്ച പ്രതി ഇതിന് ശേഷം സ്ഥലംവിട്ടതായി പോലീസ് പറഞ്ഞു. ഇതിന് പിന്നാലെ ഓബേണ്‍ പോലീസ് സ്‌റ്റേഷനിലെത്തിയ യുവതി സംഭവം റിപ്പോര്‍ട്ട് ചെയ്തു.

സ്‌റ്റേറ്റ് ക്രൈം കമ്മാന്‍ഡിലെ സെക്‌സ് ക്രൈംസ് സ്‌ക്വാഡില്‍ നിന്നുള്ള ഡിറ്റക്ടീവുമാരും, സൗത്ത് വെസ്റ്റ് മെട്രോപൊളിറ്റന്‍ റീജ്യനില്‍ നിന്നുള്ള ഓഫീസര്‍മാരുടെ സഹായത്തോടെ തെരച്ചില്‍ ആരംഭിച്ചു. ഇതിനൊടുവില്‍ മറ്റൊരു സംഭവത്തില്‍ പിടിയിലായ 37-കാരനെ സില്‍വര്‍വാട്ടര്‍ കറക്ഷണല്‍ സെന്ററില്‍ നിന്നും കണ്ടെത്തി.

Other News in this category4malayalees Recommends