റോഡ് മുറിച്ചുകടന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ട്രക്ക് ഇടിച്ചു, വലിച്ചിഴച്ചു; 20-കാരന്‍ കൊല്ലപ്പെട്ടു

റോഡ് മുറിച്ചുകടന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ട്രക്ക് ഇടിച്ചു, വലിച്ചിഴച്ചു; 20-കാരന്‍ കൊല്ലപ്പെട്ടു

കാനഡയില്‍ സൈക്കിളില്‍ സഞ്ചരിക്കവെ റോഡ് മുറിച്ചുകടന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി ട്രക്കിടിച്ച് മരിച്ചു. ടൊറന്റോയില്‍ വെച്ച് നടന്ന അപകടത്തില്‍ 20-കാരനായ വിദ്യാര്‍ത്ഥിയെ ഇടിച്ച ട്രക്ക് വലിച്ചിഴയ്ക്കുകയും ചെയ്‌തെന്ന് പോലീസ് പറഞ്ഞു.


എമര്‍ജന്‍സി സര്‍വ്വീസുകള്‍ സ്ഥലത്തെത്തി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. യോംഗെ സ്ട്രീറ്റിനും, സെന്റ് ക്ലെയര്‍ അവെന്യൂവിനും ഇടയിലുള്ള വഴിയില്‍ വെച്ചായിരുന്നു അപകടം.

20-കാരനായ കാര്‍ത്തിക് സൈനിയാണ് അപകടത്തില്‍ മരിച്ചത്. 2021-ല്‍ ഇന്ത്യയില്‍ നിന്നും കാനഡയിലെത്തിയ കാര്‍ത്തിക് ഷെറിഡാന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു. 'കാര്‍ത്തിക്കിന്റെ പൊടുന്നനെയുള്ള മരണത്തില്‍ വിദ്യാര്‍ത്ഥി സമൂഹം ദുഃഖിതരാണ്. കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കും, പ്രൊഫസര്‍മാര്‍ക്കും അനുശോചനങ്ങള്‍', കോളേജ് അറിയിച്ചു.

ഹരിയാനയിലെ കര്‍ണാലില്‍ നിന്നുമാണ് കാര്‍ത്തിക് കാനജയിലെത്തിയതെന്ന് ബന്ധു വ്യക്തമാക്കി. മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി ഇന്ത്യയിലെത്തിക്കും.

Other News in this category4malayalees Recommends