26/11 തമാശയല്ല, അത്രയ്ക്ക് രസകരവുമല്ല; തീവ്രവാദിയെന്ന് വിളിച്ച അധ്യാപകനോട് വിദ്യാര്‍ത്ഥി, നീ മകനെ പോലെ എന്ന ഡയലോഗിന് സ്വന്തം മകനെ ഭീകരവാദിയെന്ന് വിളിക്കുമോ എന്ന് വിദ്യാര്‍ത്ഥിയുടെ മറുപടി

26/11 തമാശയല്ല, അത്രയ്ക്ക് രസകരവുമല്ല; തീവ്രവാദിയെന്ന് വിളിച്ച അധ്യാപകനോട് വിദ്യാര്‍ത്ഥി, നീ മകനെ പോലെ എന്ന ഡയലോഗിന് സ്വന്തം മകനെ ഭീകരവാദിയെന്ന് വിളിക്കുമോ എന്ന് വിദ്യാര്‍ത്ഥിയുടെ മറുപടി
ക്ലാസ് മുറിയില്‍ വെച്ച് ഭീകരവാദിയെന്ന എന്ന വിളിച്ച അധ്യാപകനോട് കയര്‍ത്ത് മുസ്ലിം വിദ്യാര്‍ത്ഥി. കര്‍ണാടകയിലെ ഉഡുപ്പിയിലെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ക്ലാസ് മുറിയില്‍ വച്ചായിരുന്നു സംഭവം. വിദ്യാര്‍ഥിയുടെ പേരെന്താണെന്നു അധ്യാപകന്‍ ചോദിച്ചു. മുസ്ലിം നാമം കേട്ടപ്പോള്‍ 'ഓ, നിങ്ങള്‍ കസബിനെപ്പോലെയാണ് അല്ലേ'യെന്ന് അധ്യാപകന്‍ ചോദിക്കുകയായിരുന്നു. ഇതാണ് വിവാദത്തിലേയ്ക്ക് വഴിവെച്ചത്.

മറ്റൊരു വിദ്യാര്‍ത്ഥി പകര്‍ത്തിയ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീഡിയോ വൈറലായതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. '26/11 ഒരു തമാശയല്ല. ഈ രാജ്യത്തെ ഒരു മുസ്ലിം ആയതിനാല്‍ ഇതൊക്കെ ദിവസവും അഭിമുഖീകരിക്കേണ്ടി വരുന്നതും അത്ര തമാശയല്ല. നിങ്ങള്‍ക്ക് ഒരിക്കലും എന്റെ മതത്തെ കളിയാക്കാനാകില്ല അതും ഇത്ര മോശമായ രീതിയില്‍. അത് അത്രയ്ക്ക് രസകരമല്ല സര്‍' എന്നാണ് വിദ്യാര്‍ഥി മറുപടി നല്‍കിയത്.

വിദ്യാര്‍ഥി പ്രതികരിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങളുടെ സ്ഥിതി വഷളാകുമെന്ന് തിരിച്ചറിഞ്ഞ അധ്യാപകന്‍ വിഷയം മാറ്റി. നീ എനിക്ക് മകനെ പോലെ അല്ലേ എന്ന് പറഞ്ഞ് സ്ഥിതി തണുപ്പിക്കാന്‍ ശ്രമം നടത്തി. എന്നാല്‍, മകന്റെ മുഖത്തു നോക്കി നിങ്ങള്‍ ഭീകരവാദിയെന്നു വിളിക്കുമോ എന്നാണ് അധ്യാപകനോട് വിദ്യാര്‍ത്ഥി മറുചോദ്യമെറിഞ്ഞു.

തുടര്‍ന്ന് രക്ഷയില്ലെന്ന് കണ്ടതോടെ വിദ്യാര്‍ഥിയോട് അധ്യാപകന്‍ മാപ്പു ചോദിക്കുകയും ചെയ്തു. ഇത്രയധികം ആളുകളുടെ മുന്നില്‍വച്ച് നിങ്ങള്‍ക്ക് എങ്ങനെ എന്നെ അങ്ങനെ വിളിക്കാന്‍ തോന്നി? നിങ്ങള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന അധ്യാപകനാണ്. നിങ്ങളുടെ ക്ഷമാപണം നിങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്നോ എങ്ങനെ ഇവിടെ നിങ്ങളെ തന്നെ ചിത്രീകരിക്കുന്നുവെന്നോ ഉള്ളതില്‍ ഒരു മാറ്റവും വരുത്തില്ലെന്നും വിദ്യാര്‍ത്ഥി പറയുന്നു. സംഭവത്തില്‍, അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും സ്ഥാപനം അറിയിച്ചു.

Other News in this category



4malayalees Recommends