അമേരിക്കയില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

അമേരിക്കയില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
അമേരിക്കയില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. തെലങ്കാന സ്വദേശികളായ ഉത്‌ലജ് കുണ്ട (24), ശിവ കെല്ലിഗാരി (25) എന്നിവരാണ് മിസൗറിയിലെ ഒസാര്‍ക്‌സ് തടാകത്തില്‍ മുങ്ങിമരിച്ചത്. ശനിയാഴ്ച ആയിരുന്നു സംഭവം. മിസൗറിയിലെ സെന്റ് ലൂയിസ് സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തടാകത്തില്‍ നീന്താനിറങ്ങിയ ഉത്‌ലജ് കുണ്ട വെള്ളത്തില്‍ മുങ്ങി. സുഹൃത്തിനെ രക്ഷിക്കാന്‍ ശിവയും വെള്ളത്തിലേക്ക് ചാടി. എന്നാല്‍, ഇയാള്‍ക്കും രക്ഷപ്പെടാനായില്ല. തുടര്‍ച്ച് ഉച്ചകഴിഞ്ഞ് 2.20ഓടെ ഒരു സഹായാഭ്യാര്‍ത്ഥനയെ തുടര്‍ന്ന് അധികൃതരെത്തി കുണ്ടയുടെ ശരീരം കണ്ടെടുത്തു. ശിവയുടെ ശരീരം ശനിയാഴ്ചയാണ് കണ്ടുകിട്ടിയത്.

ഇരുവരും താമസിക്കുന്ന ഹോട്ടല്‍ മാനേജര്‍ ആണ് സഹായത്തിനായി ബന്ധപ്പെട്ടത്. തടാകത്തില്‍ നിന്ന് കരച്ചില്‍ കേട്ടപ്പോള്‍ മകള്‍ 911ല്‍ വിളിക്കുകയായിരുന്നു എന്ന് മാനേജര്‍ പറഞ്ഞു. തന്റെ സഹോദരന്‍ ഇവരെ രക്ഷപ്പെടുത്തുന്നതിനു ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും മാനേജര്‍ പൊലീസിനോട് വിശദീകരിച്ചു.

Other News in this category4malayalees Recommends