രണ്ട് വര്‍ഷം നീണ്ട പ്രണയ ബന്ധത്തിന് ശേഷം 23കാരി 71കാരനെ വിവാഹം ചെയ്യാനൊരുങ്ങുന്നു

രണ്ട് വര്‍ഷം നീണ്ട പ്രണയ ബന്ധത്തിന് ശേഷം 23കാരി 71കാരനെ വിവാഹം ചെയ്യാനൊരുങ്ങുന്നു
രണ്ട് വര്‍ഷം നീണ്ട പ്രണയ ബന്ധത്തിന് ശേഷം 23കാരി 71കാരനെ വിവാഹം ചെയ്യാനൊരുങ്ങുകയാണ്. എന്നാല്‍ വിവാഹ ശേഷമുള്ള ചില കാര്യങ്ങള്‍ തന്നെ അലട്ടുന്നതായി യുവതി പറയുന്നു. അതിനെക്കുറിച്ച് യുവതി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ റെഡ്ഡിറ്റില്‍ വായനക്കാരുമായി പങ്കുവച്ചു. അവരുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായാണ് അവള്‍ കാത്തിരിക്കുന്നത്.

രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്ന 71കാരനായ കാമുകന്‍ ഇപ്പോള്‍ തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതായി യുവതി പറയുന്നു. പ്രണയകാലത്ത് അദ്ദേഹം ഒരുപാട് സ്‌നേഹിക്കുകയും പരിപാലിക്കപകയും ചെയ്തിരുന്നു. തന്റെ പങ്കാളി ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെങ്കിലും എപ്പോഴെങ്കിലും കിടപ്പിലായിപ്പോയാല്‍ താനൊരു കെയര്‍ടേക്കറായി പോകുമോ എന്ന ആശങ്കയാണ് യുവതി പങ്കിടുന്നത്.

ഈ ആശങ്കകള്‍ ഉണ്ടെങ്കിലും അദ്ദേഹത്തെ താന്‍ വളരെയേറെ സ്‌നേഹിക്കുന്നുണ്ടെന്ന് യുവതി പറയുന്നു. വിവാഹം കഴിച്ചാലും കുട്ടികള്‍ വേണ്ടെന്നാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അമ്മയ്ക്ക് അല്‍ഷിമേഴ്‌സ് ഉണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതത്തിലും ഈ ഒരു അവസ്ഥ ഉണ്ടാകാം, അച്ഛന് പക്ഷാഘാതം ഉണ്ടായിരുന്നു. അദ്ദേഹത്തിന് മറ്റ് കുട്ടികളില്ല. അതിനാല്‍ അദ്ദേഹം രോഗാവസ്ഥയിലായാല്‍ ഞാന്‍ പരിചരിക്കും. വിവാഹശേഷം തന്റെ പങ്കാളിയെ എങ്ങനെ പരിപാലിക്കാം എന്ന ആശങ്കയാണ് യുവതി പങ്കിടുന്നത്.

ഒരിക്കലും ഇത്തരത്തില്‍ ഒരു മണ്ടന്‍ തീരുമാനമെടുക്കരുതെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. എന്നാല്‍ യുവതിയുടേത് ശരിയായ തീരുമാനമാണെന്നും അയാളെ തന്നെ വിവാഹംകഴിച്ച് കഴിയുന്നത്ര കാലം ഒരുമിച്ച് ജീവിക്കണം എന്ന നിര്‍ദ്ദേശങ്ങളും യുവതിക്ക് ലഭിക്കുന്നുണ്ട്.

Other News in this category4malayalees Recommends