ക്വീന്‍സ്ലാന്‍ഡില്‍ മലയാളി വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു ; കോഴ്‌സ് പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങാനാരിക്കേ അപകടം ; 24 കാരന്‍ മരണമടഞ്ഞത് സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ വിനോദ യാത്രയ്ക്ക് പോയപ്പോള്‍

ക്വീന്‍സ്ലാന്‍ഡില്‍ മലയാളി വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു ; കോഴ്‌സ് പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങാനാരിക്കേ അപകടം ; 24 കാരന്‍ മരണമടഞ്ഞത് സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ വിനോദ യാത്രയ്ക്ക് പോയപ്പോള്‍
ക്വീന്‍സ്ലാന്‍ഡിലെ സണ്‍ഷൈന്‍ കോസ്റ്റില്‍ മലയാളി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മുവാറ്റുപുഴ സ്വദേശിയാണ് മരിച്ച എബിന്‍ ഫിലിപ്പ്.

മെലെനി എന്ന പട്ടണത്തിലുള്ള ഗാര്‍ഡനര്‍ ഫോള്‍സ് എന്ന സ്ഥലത്ത് അവധി ആഘോഷക്കുന്നതിനിടെയാണ് 24 വയസുകാരനായ എബിന്റെ മരണം.

വെള്ളച്ചാട്ടത്തിലേക്ക് കയറിലൂടെ ഊര്‍ന്നിറങ്ങിയ ശേഷമാണ് എബിനെ കാണാതായതെന്ന് പോലീസ് പറഞ്ഞു.സംഭവുമായി ബന്ധപ്പെട്ട് സംശയാസ്പദകമായ സാഹചര്യമില്ലെന്ന് ക്വീന്‍സ്ലാന്റ് പോലീസ് വ്യക്തമാക്കി.നവംബര്‍ 28 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഗാര്‍ഡനര്‍ ഫോള്‍സില്‍ ഒരാളെ കാണാതായി എന്ന വിവരം എസ്ഇഎസിന് ലഭിച്ചതായി പോലീസ് പറഞ്ഞു.

പോലീസ് ഡൈവ് സ്‌ക്വാഡ് എത്തിയതിന് ശേഷമാണ് മൃതശരീരം കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.

പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് തിരികെ പോകാനിരിക്കുകയായിരുന്നു എബിന്‍. ഇതിനിടെയാണ് ദാരുണ സംഭവം.

ബ്രിസ്‌ബൈനില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഡിപ്ലോമ വിദ്യാര്‍ത്ഥിയായിരുന്ന എബിന്‍. ഇന്ത്യയിലേക്ക് മൃതശരീരം എത്തിക്കാനുള്ള നടപടികള്‍ വൈകാതെ തുടങ്ങുമെന്നും സണ്‍ഷൈന്‍ കോസ്റ്റിലെ മലയാളി കൂട്ടായ്മ വ്യക്തമാക്കി.

Other News in this category4malayalees Recommends