കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഈടാക്കിയ പിഴ ശിക്ഷ പകുതിയില്‍ അധികവും പിന്‍വലിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് ; ഇതിനകം പിഴ അടച്ചവര്‍ക്ക് തുക തിരികെ നല്‍കുമെന്ന് റവന്യു വകുപ്പ്

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഈടാക്കിയ പിഴ ശിക്ഷ പകുതിയില്‍ അധികവും പിന്‍വലിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് ; ഇതിനകം പിഴ അടച്ചവര്‍ക്ക് തുക തിരികെ നല്‍കുമെന്ന് റവന്യു വകുപ്പ്
കോവിഡ് നിയന്ത്രണം തെറ്റിച്ചവരില്‍ നിന്ന് പിഴയീടാക്കിയ നടപടികളില്‍ ചെറിയൊരു തിരിച്ചുപോക്കുമായി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. 62128 പേര്‍ക്കാണ് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ പകുതിയിലേറെ പേര്‍ക്ക് പിഴ അടക്കേണ്ടിവരില്ല. കോടതിയില്‍ രണ്ടു പേര്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് റവന്യു വകുപ്പിന്റെ പുതിയ തീരുമാനം.

പിഴ നല്‍കുന്നതിനുള്ള നിയമത്തിന്റെ 20ാം വകുപ്പിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാതെയാണ് ഈ രണ്ടു പേര്‍ക്ക് നോട്ടീസ് നല്‍കിയതെന്ന് കോടതി കണ്ടെത്തിയിരുന്നു.

Incredible imbalance': NSW Covid fines during Delta higher in disadvantaged  suburbs | Australian police and policing | The Guardian

എന്തിനാണ് പിഴ ഈടാക്കുന്നത് എന്ന കാര്യം വ്യക്തമായി പ്രതിപാദിക്കാതെയാണ് നോട്ടീസ് നല്‍കിയത് എന്ന വാദമാണ് കോടതി അംഗീകരിച്ചത്.

1,000 ഡോളറും, 3,000 ഡോളറും വീതമുള്ള ഈ രണ്ടു പിഴശിക്ഷകള്‍ റദ്ദാക്കിയതോടെ, സര്‍ക്കാര്‍ സമാനമായി ഈടാക്കിയ ആയിരക്കണക്കിന് പിഴകളുടെയും സാധുത സംശയത്തിലായിരുന്നു. ഇതോടെയാണ് 33,000ഓളം പിഴശിക്ഷകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.ഇതിനകം പിഴയടച്ചവര്‍ക്ക് ആ തുക തിരികെ നല്‍കാന്‍ നടപടിയെടുക്കുമെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കി.മില്യണ്‍ കണക്കിന് ഡോളറാകും ഇത്തരത്തില്‍ സര്‍ക്കാര്‍ തിരിച്ചുനല്‍കുന്നത്.

Other News in this category



4malayalees Recommends